Sports

റൊണാള്‍ഡോയുടെ ജഴ്‌സി കിട്ടാനില്ല; ആരാധകരുടെ തള്ളിക്കയറ്റത്തില്‍ യുവന്റസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിശ്ചലമായത് ഒമ്പത് മണിക്കൂര്‍!

ഏഴാം നമ്പര്‍ കുപ്പായം കിട്ടുന്നതിനായി ആരാധകരുണ്ടാക്കിയ തിരക്കില്‍പ്പെട്ട് യുവന്റസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ മണിക്കൂറുകളോളമാണ് പ്രവര്‍ത്തന രഹിതമായത്.

Author : സമകാലിക മലയാളം ഡെസ്ക്

റോം: ക്ലബ്മാറ്റമൊന്നും റോണോ ആരാധകരെ തെല്ലും വലച്ചിട്ടില്ല. യുവന്റസുമായി താരം കരാറൊപ്പിട്ടതിന് പിന്നാലെ പുതിയ ജഴ്‌സി സ്വന്തമാക്കനുള്ള ഓട്ടപ്പാച്ചിലില്‍ ആയിരുന്നു ആരാധകര്‍. റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ കുപ്പായം കിട്ടുന്നതിനായി ആരാധകരുണ്ടാക്കിയ തിരക്കില്‍പ്പെട്ട് യുവന്റസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ മണിക്കൂറുകളോളമാണ് പ്രവര്‍ത്തന രഹിതമായത്.കൃത്യമായി പറഞ്ഞാല്‍ ഒമ്പത് മണിക്കൂര്‍ യുവന്റസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിശ്ചലമായി!ഓണ്‍ലൈനില്‍ കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ ട്യൂറിനിലെ ക്ലബ്ബിന്റെ ഓഫീസിലെത്തി ജഴ്‌സി സ്വന്തമാക്കിയവരും കുറവല്ല. 

ഇഷ്ടനമ്പര്‍ താരത്തിന് നല്‍കുന്നതില്‍ യുവന്റസിന് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. കൊളംബിയന്‍ താരം യുവാന്‍ ക്വാഡ്രാഡോയുടേതായിരുന്നു ഇതുവരേക്കും ഏഴാം നമ്പര്‍ കുപ്പായം. ഏഴാം നമ്പറിലേക്ക് മാറുന്നതിന് മുമ്പ് ഒമ്പതാം നമ്പറിലായിരുന്നു റൊണാള്‍ഡോ റയലില്‍ കളിച്ചിരുന്നത്. റൗള്‍ 2010 ല്‍ വിടവാങ്ങിയതോടെയാണ് സിആര്‍-7 ബ്രാന്റായി മാറുന്നത്.

റയലിനായി നാല് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റൊണാള്‍ഡോ ക്ലബ്ബിന്റെ ഗോള്‍വേട്ടക്കാരനുമായിരുന്നു.451 ഗോളുകളാണ് റോണോയുടെ റയലിലെ സമ്പാദ്യം.845 കോടിരൂപയ്ക്കാണ് റയലില്‍ നിന്നും റൊണാള്‍ഡോ യുവന്റസിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച നേതാവ്'; വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം 'ടീം യുഡിഎഫ്' ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

പാനിപൂരി മുതൽ ഭേൽപുരി വരെ, സുരക്ഷിതമായി കഴിക്കാനുള്ള ടിപ്സ്

SCROLL FOR NEXT