Sports

റൊമാനിയന്‍ റൊമാന്‍സ്; ഫുട്‌ബോള്‍ മൈതാനത്ത് റഫറിമാരുടെ വിവാഹാഭ്യര്‍ഥന; പിന്നാലെ കിക്കോഫ്; വീഡിയോ വൈറല്‍

റൊമാനിയയിലെ നാലാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെയാണ് പ്രണയ രംഗങ്ങള്‍ അരങ്ങേറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു. മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടത രണ്ട് പുരുഷ റഫറിമാരും ഒരു വനിതാ റഫറിയുമായിരുന്നു. മത്സരത്തിന് തയ്യാറെടുത്ത് പ്രധാന റഫറിയും അസിസ്റ്റന്റ് റഫറിമാരും നിരന്നു. പെട്ടെന്ന് അസിസ്റ്റന്റ് റഫറിമാരിലൊരാള്‍ മൈതാനത്ത് മുട്ടുകുത്തി നിന്ന് വനിതാ റഫറിയുടെ കൈകളില്‍ മോതിരം ഇടുന്നു. പിന്നീട് ഇരുവരും പരസ്പരം ചുംബിക്കുന്നു. 

വളരെ വ്യത്യസ്തമായൊരു ചടങ്ങിനാണ് അവിടെയുള്ളവര്‍ സാക്ഷികളായത്. ഒരു വിവാഹാഭ്യര്‍ഥനയായിരുന്നു അവിടെ നടന്നത്. മത്സരത്തിന് തയ്യാറായി ഇരു ടീമുകളുടേയും താരങ്ങള്‍ മൈതാനത്തിറങ്ങിയിരുന്നു. റഫറിമാര്‍ നിരന്ന് നില്‍ക്കുന്നതിനിടയിലാണ് രംഗം അരങ്ങേറിയത്. മോതിരം വിരലിലിട്ട് അയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. യുവതി സമ്മതം നല്‍കുന്നു. ഇതിന് ശേഷമാണ് മത്സരം ആരംഭിച്ചത്. 

റൊമാനിയയിലെ നാലാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെയാണ് പ്രണയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവം റൊമാനിയന്‍ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഇമാനുവല്‍ റോസു സേഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അത് ഹിറ്റായി മാറുകയും ചെയ്തു. 

ഇതാദ്യമായല്ല ഫുട്‌ബോള്‍ മൈതാനത്ത് വച്ച് കമിതാക്കള്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ ചെക്ക്‌ട്രേഡ് ട്രോഫി പോരാട്ടത്തില്‍ ചാള്‍ട്ടന്‍ ഡിഫീറ്റും എഎഫ്‌സി വിംബിള്‍ഡണും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ആരാധകരായ രണ്ട് പേരുടെ വിവാഹം തീരുമാനിക്കപ്പെട്ടത്. മത്സരത്തിന്റെ ഇടവേള സമയത്താണ് മൈതാനത്ത് വച്ച് വിവാഹാഭ്യര്‍ഥന അരങ്ങേറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21