Sports

വന്‍ ട്വിസ്റ്റ്; എതിര്‍പ്പുമായി കുടുംബം; ഗെരത് ബെയ്ല്‍ ചൈനയിലേക്കില്ല; സൂപ്പര്‍ താരം ഇനി ഏത് ടീമിലേക്ക്? 

വെയ്ല്‍സ് വിങറും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക് പോകുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വെയ്ല്‍സ് വിങറും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക് പോകുന്നില്ല. കോടികളെറിഞ്ഞ് താരത്തെ സ്വന്തമാക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ചൈനീസ് ടീം ജിയാങ്‌സു സുനിങാണ് ബെയ്‌ലിനെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചത്. ആഴ്ചയില്‍ ഏതാണ്ട് 8.5 കോടി രൂപയാണ് ക്ലബ് ബെയ്‌ലിന് ഓഫര്‍ ചെയ്തത്. ഇതാണ് ബെയ്ല്‍ ഇപ്പോള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. ബെയ്‌ലിന്റെ കുടുംബം ചൈനയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നറിയിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. ചൈനീസ് ക്ലബുമായി കരാര്‍ നടപടിക്രമങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്.   

ഇതോടെ റയല്‍  കരാര്‍ ശ്രമങ്ങള്‍ അവസാനിപ്പിച്ചു എന്നാണു മാധ്യമ റിപ്പോര്‍ട്ട്. ബെയ്‌ലിന്റെ ഏജന്റ് ജൊനാഥന്‍ ബാര്‍നറ്റിനെ ക്ലബ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

റയല്‍ മാഡ്രിഡില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ് ബെയ്ല്‍. താരത്തിന്റെ ഭാവി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. റയലില്‍ തന്നെ തുടരമോ അതോ മറ്റേതെങ്കിലും ടീമിലേക്ക് താരം ചേക്കേറുമോ എന്നൊക്കെ ഇനി കണ്ടറിയണം. 2013ലാണ് ലോക റെക്കോര്‍ഡ് തുകയ്ക്ക് ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് താരം റയലിലെത്തുന്നത്. റയല്‍ വിടുകയാണെങ്കില്‍ ഏത് ടീമിലേക്കാകും താരം മാറുക എന്നറിയാന്‍ ഫുട്‌ബോള്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

SCROLL FOR NEXT