Sports

വെള്ളിത്തിളക്കത്തില്‍ ഇന്ത്യ ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ നേട്ടവുമായി ദീപക് കുമാര്‍ ;  സാക്ഷി മാലിക്കും സിന്ധുവും കളത്തില്‍

രാവിലെ തുടങ്ങിയ വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു വിജയത്തോടെ തുടങ്ങിയിട്ടുണ്ട്. ജാപ്പനീസ് താരം യമാഗുച്ചിയെ 21-18,21-19 എന്ന സ്‌കോറിലാണ് സിന്ധു പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളിത്തിളക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 626.3 പോയിന്റ് ആണ് ഷൂട്ടറായ ദീപക് നേടിയത്. 629.7 പോയിന്റ് നേടിയ കൊറിയയുടെ സുജു സോങാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതേയിനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ രവി കുമാര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഗുസ്തി പിടിച്ച് സ്വര്‍ണം നേടിയ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. മേളയുടെ രണ്ടാം ദിനമായ ഇന്ന് കൂടുതല്‍ മെഡലുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഒളിമ്പ്യന്‍ സാക്ഷി മാലിക് ഇന്ന് കളത്തിലിറങ്ങും. ഇതിന് പുറമേ ആദ്യമെഡല്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച അപൂര്‍വി ചാന്ദേല, രവികുമാര്‍ എന്നീ ഷൂട്ടര്‍മാര്‍ വ്യക്തിഗത ഇനങ്ങളില്‍ ഇന്നും മത്സരിക്കാനിറങ്ങുന്നുണ്ട്. 

രാവിലെ തുടങ്ങിയ വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു വിജയത്തോടെ തുടങ്ങിയിട്ടുണ്ട്. ജാപ്പനീസ് താരം യമാഗുച്ചിയെ 21-18,21-19 എന്ന സ്‌കോറിലാണ് സിന്ധു പരാജയപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT