Sports

വൗ... എന്തൊരു ഷോട്ട്; വിസ്മയിപ്പിക്കുന്ന സിക്സുമായി ബെൻ സ്റ്റോക്സ് (വീഡിയോ)

ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിൽ മികച്ച സ്കോറാണ് ഇം​ഗ്ലണ്ട് പടുത്തുയർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിൽ മികച്ച സ്കോറാണ് ഇം​ഗ്ലണ്ട് പടുത്തുയർത്തിയത്. ഓപണർമാരായ ബയർസ്റ്റോ, ജാസൻ റോയ് എന്നിവരുടെ മികവും മധ്യനിരയിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നേടിയ അർധ സെഞ്ച്വറിയും ഇം​ഗ്ലീഷ് സ്കോർ 337ൽ എത്തിച്ചു. നിലവിൽ മികച്ച ഫോമിലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. 54 പന്തില്‍ 79 റണ്‍സാണ് സ്റ്റോക്സ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. 

അതിനിടെ സ്റ്റോക്സ് നേടിയ ഒരു സിക്സാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഹിറ്റായി മാറിയിരിക്കുന്നത്. സ്റ്റോക്‌സിന്‍റെ 'ക്ലാസ്' വ്യക്തമാക്കുന്നതായിരുന്നു ആ സിക്സ്. 

ഇന്ത്യൻ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ 40ാം ഓവറിലെ നാലാം പന്തിലായിരുന്നു സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ ഷോട്ട്. സ്വിച്ച് ഹിറ്റിനായി തയ്യാറെടുത്ത് നിന്നിരുന്ന സ്റ്റോക്‌സിന്‍റെ ബാറ്റിങ് പവറില്‍ പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ഗാലറിയിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്