മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അടിച്ചെടുത്തത് 377 റൺസ്. പരമ്പരയിലെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ ഓപണർ രോഹിത് ശർമയുടെയും കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയ അമ്പാട്ടി റായിഡുവിന്റെയും മികവിലാണ് ഇന്ത്യ കുതിച്ചത്. ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഇരുവരുടെയും കരുത്തിലായിരുന്നു ഇന്ത്യൻ മുന്നേറ്റം.
മൂന്നാം വിക്കറ്റിൽ രോഹിത്– റായിഡു സഖ്യം 211 റൺസ് കൂട്ടിച്ചേർത്തു. 98 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രോഹിത് സെഞ്ച്വറി പൂർത്തിയാക്കിയത്. 131 പന്തിൽ രോഹിത് 150 കടന്നു. 137 പന്തിൽ 20 ബൗണ്ടറിയും നാലു സിക്സും സഹിതം 162 റൺസെടുത്ത രോഹിതിനെ ആഷ്‍ലി നഴ്സാണ് പുറത്താക്കിയത്. റായിഡു 81 പന്തിൽ എട്ട് ഫോറും നാല് സിക്സും സഹിതം 100 റൺസെടുത്തു. തൊട്ടുപിന്നാലെ പുറത്താകുകയും ചെയ്തു. ഓപണർ ശിഖർ ധവാൻ (40 പന്തിൽ 38), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (17 പന്തിൽ 16), ധോണി (15 പന്തിൽ 23) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ധവാനെ കീമോ പോളും കോഹ്‍ലിയെ കെമർ റോച്ചും പുറത്താക്കി. തുടർച്ചയായി മൂന്നു മൽസരങ്ങളിൽ സെഞ്ച്വറി നേടിയ ശേഷമാണ് ഈ മത്സരത്തിൽ കോഹ്‍ലി 16 റൺസുമായി മടങ്ങിയത്. വിൻഡീസിനായി കെമർ റോച്ച് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഈ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുന്നത്. പുനെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു.
അതിനിടെ കെമര്‍ റോച്ചിനെതിരെ സിക്‌സര്‍ പറത്തിയ രോഹിത് ശര്‍മ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ 195 സിക്‌സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഒപ്പമെത്തി. ഇനി മഹേന്ദ്ര സിങ് ധോണി മാത്രമാണ് (211) ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരന്‍.
ഒന്നാം വിക്കറ്റില്‍ രോഹിത്- ധവാന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍-വീരേന്ദര്‍ സെവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്. 93 ഇന്നിങ്‌സുകളില്‍നിന്ന് 42.13 റണ്‍ ശരാശരിയില്‍ 3919 റണ്‍സാണ് സച്ചിന്‍- സെവാഗ് സഖ്യം നേടിയത്. 136 ഇന്നിങ്‌സുകളില്‍ നിന്ന് 49.32 റണ്‍ ശരാശരിയില്‍ 6609 റണ്‍സ് നേടിയ സച്ചിന്‍- ഗാംഗുലി സഖ്യമാണ് ഇവര്‍ക്കു മുന്നിലുള്ളത്.
തുടര്‍ച്ചായായി മൂന്ന് സെഞ്ച്വറികള്‍ നേടി മികവില്‍ നിന്ന് കോഹ്‌ലി നാല് തുടര്‍ ഏകദിന സെഞ്ച്വറിയെന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates