Sports

ശിവാജിയന്‍സിനെ കെട്ടുകെട്ടിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ്

പോയിന്റ് പട്ടികയില്‍ പിന്നിലായിരുന്ന ചര്‍ച്ചിലിന് ജയം ആത്മവിശ്വാസം നല്‍കും

സമകാലിക മലയാളം ഡെസ്ക്

വാസ്‌ക്കോ:  ഹീറോ ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് ജയം. തിലക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡിഎസ്‌കെ ശിവാജിയന്‍സിനെയാണ് എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക് ചര്‍ച്ചില്‍ കെട്ടുകെട്ടിച്ചത്. 

ആദ്യ പകുതി വരെ വിരസമായിരുന്ന കളി രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ വരുതിയിലാക്കുകയായിരുന്നു. 57ാം മിനുറ്റില്‍ അന്‍സുമാന ക്രോമ, 64ാം മിനുറ്റില്‍ ആന്റണി വോള്‍ഫെ, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ (94) സുറാബുദ്ധീന്‍ മൊല്ലിക് എന്നിവരാണ് ചര്‍ച്ചിലിന് വേണ്ടി ലക്ഷ്യം കണ്ടത്.

ഇതോടെ 11 കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ഐ ലീഗ് പോയിന്റ് പട്ടികയില്‍ ചര്‍ച്ചിലിന്റെ സ്ഥാനം എട്ടിലെത്തി. സന്ദര്‍ശനത്തിയ ശിവാജിയന്‍സ് ലീഗില്‍ ആറാം സ്ഥാനത്താണ്. 11 കളികളില്‍ നിന്ന് 10 പോയിന്റാണ് സമ്പാദ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT