Sports

സഞ്ജു വന്നപാടെ ആര്‍ത്തലച്ച് ആരാധകര്‍, ബിസിസിഐ നീതി പാലിക്കണമെന്ന ബാനറുകളും

കളിയുടെ ആരവം ഉയരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സഞ്ജുവിന് ആരാധകര്‍ തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ കാര്യവട്ടം ട്വന്റി20യില്‍ സഞ്ജുവിന് ഇടം പിടിക്കാനാവുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഗ്രീന്‍ഫീല്‍ഡില്‍ കളിയുടെ ആരവം ഉയരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സഞ്ജുവിന് ആരാധകര്‍ തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോകാനായി ടിം ബസില്‍ കയറാന്‍ സഞ്ജു എത്തിയപ്പോഴാണ് ആരാധകര്‍ ആര്‍പ്പുവിളികളാല്‍ നിറഞ്ഞത്. ലോക്കല്‍ ബോയ് ഗ്രീന്‍ഫീല്‍ഡില്‍ പാഡണിഞ്ഞ് ബാറ്റിങ്ങിന് ഇറങ്ങിയാല്‍ കാണികള്‍ ഇളകി മറിയുമെന്ന് ഇവിടെ നിന്ന് തന്നെ വ്യക്തം. 

ഗ്രീന്‍ഫീല്‍ഡില്‍ കളി നടക്കുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഇല്ലെങ്കില്‍ ബിസിസിഐ നീതി പാലിക്കണം എന്നെഴുതിയ ബാനറുകള്‍ ഗ്യാലറിയില്‍ ഉയരും...സഞ്ജുവിന് വേണ്ടി ബാനറുകളുമായാണ് ആരാധകര്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് എത്തിയിരിക്കുന്നത്. 
 

രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടാമതൊരു വട്ടം കൂടി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ സഞ്ജുവിന് അവസരം നല്‍കണം എന്ന ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മോശം കളി തുടരുന്ന വാഷിങ്ടണ്‍ സുന്ദറിനെ മാറ്റി സഞ്ജുവിനെ പ്ലേയിങ്ങ് ഇലവനില്‍ ഇറക്കാനുള്ള ധൈര്യം കോഹ് ലി കാണിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT