Sports

സല, മനേ, ഫിര്‍മിനോ Vs നാലായിരം കോടിയുടെ മുന്നേറ്റ നിര; പക്ഷേ മികച്ചത് ഞങ്ങള്‍ തന്നെ

ഫിര്‍മിനോ, മനേ, സല എന്നീ മുന്നേറ്റ നിരയെ, എംബാപ്പെ, നെയ്മര്‍, കവാനി സഖ്യം നേരിടുന്ന ആവേശ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നാലായിരം കോടി രൂപ വിലമതിക്കുന്ന പിഎസ്ജിയുടെ മുന്നേറ്റ നിര കിട്ടിയാല്‍ പോലും ലിവര്‍പൂളിന്റെ മുന്നേറ്റ നിരയെ പകരംവയ്ക്കാന്‍ ഇല്ലെന്ന് ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പ്. ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിക്കെതിരായ പോരാട്ടം മുന്നില്‍ നില്‍ക്കെയാണ് ക്ലോപ്പിന്റെ പ്രതികരണം. 

ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം ദിനം തന്നെ, ഫിര്‍മിനോ, മനേ, സല എന്നീ മുന്നേറ്റ നിരയെ, എംബാപ്പെ, നെയ്മര്‍, കവാനി സഖ്യം നേരിടുന്ന ആവേശ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. എന്റെ കളിക്കാരെ ഞാന്‍ സ്‌നേഹിക്കുന്നു. എല്ലാവരേയും. അതുകൊണ്ട് എനിക്ക് ഒന്നും മാറ്റണം എന്നില്ല. അവരെ ഞാന്‍ മാറ്റില്ലയെന്നും ക്ലോപ്പ് പറയുന്നു. 

പിഎസ്ജിയെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഞാന്‍ കണ്ടു. അവര്‍ നമ്മെ ആകര്‍ഷിക്കും. പിഎസ്ജിക്ക് വേണ്ടി മാത്രമല്ല, എംബാപ്പെ എത്ര മികച്ച ഫുട്‌ബോളാണ് ലോക കപ്പില്‍ കളിച്ചത്. കവാനിയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പിഎസ്ജിയുടെ ക്വാളിറ്റി എല്ലാവര്‍ക്കുമറിയാം. ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്നതിനായിട്ടാണ് പിഎസ്ജി ഈ ടീമിന് രൂപം കൊടുത്തിരിക്കുന്നത് തന്നെയെന്നും ക്ലോപ്പ് പറയുന്നു. 

അപകടകരമായ പൊസിഷനുകളിലേക്ക് അവര്‍ക്ക് പാസ് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കിയായിരിക്കും ലിവര്‍പൂള്‍ പ്രതിരോധം പിഎസ്ജിക്കെതിരെ കളിക്കുക. ലിവര്‍പൂള്‍ പ്രതിരോധം നേരിടുന്ന വലിയ വെല്ലുവിളിയാണ് പിഎസ്ജിയുടെ മുന്നേറ്റ നിരയെന്നും ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT