Sports

സലയുടെ തന്നെ ആറ് ഗോളുകള്‍ എണ്ണിയെണ്ണി പറയാം; മികച്ച ഗോളില്‍ 'പെട്ട്' ഫിഫ

ക്രിസ്റ്റിയാനോ, ബെയില്‍, മക്ഗ്രീ എന്നിവരുടെ ഗോളുകള്‍ എവിടെ എന്നആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

എവര്‍ട്ടനെതിരെ പ്രീമിയര്‍ ലീഗില്‍ നേടിയ ഗോളാണ് സലയ്ക്ക് ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് നേടിക്കൊടുത്തത്.  പ്രഖ്യാപനം വന്നതിന് പിന്നാലെ പുഷ്‌കാസ് പുരസ്‌കാരം ലഭിച്ച ഗോളിനേക്കാള്‍ മികച്ച സലയുടെ തന്നെ ഗോളുകളിലേക്ക് വിരല്‍ചൂണ്ടുകയാണ് ആരാധകര്‍.

ക്രിസ്റ്റിയാനോ, ബെയില്‍, മക്ഗ്രീ എന്നിവരുടെ ഗോളുകള്‍ എവിടെ എന്ന
ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ല. പ്രീമിയര്‍ ലീഗിലെ ഗോള്‍ ഓഫ് ദി മന്തില്‍ പരാജയപ്പെട്ട സലയുടെ ഗോളാണ് ഈ വര്‍ഷത്തെ മികച്ച ഗോളായി ഫിഫ തിരഞ്ഞെടുത്തത്.

2017-18ല്‍ സല അടിച്ചു കൂട്ടിയ ഗോളുകളില്‍ നിരവധിയുണ്ട് ഇതിനേക്കാള്‍ മികച്ചതായി. ആരാധകരുടെ അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണവുമായിട്ടായിരുന്നു ലിവര്‍പൂളിലെ സലയുടെ സഹതാരങ്ങളും എത്തിയത്. കഴിഞ്ഞ സീസണിലെ നിങ്ങളുടെ ഏഴാമത്തെ മികച്ച ഗോള്‍ ഈ വര്‍ഷത്തെ മികച്ച ഗോളായി തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജെയിംസ് മില്‍നറുടെ ട്വീറ്റ്. 

ഫിഫ പുരസ്‌കാരം നേടിയതിനേക്കാള്‍ സലയുടെ ബൂട്ടില്‍ നിന്നും പിറന്ന മികച്ച ഗോളുകള്‍...
 

കര്‍ലിങ് എഫക്ടിലൂടെ ഗോള്‍പോസ്റ്റ് കോര്‍ണര്‍ തൊട്ട സലയുടെ ഗോള്‍,നവം 18, 2017 സതാംപ്ടണെതിരെ
മനേയുടെ ക്രോസില്‍ നിന്നും തകര്‍പ്പന്‍ വോളി നവം 29, 2017,സ്റ്റോക്കിനെതിരെ
എഡേഴ്‌സന് പിടികൊടുക്കാതെ 35 യാര്‍ഡ് അകലെ നിന്നും ഇടനാഴി കണ്ടെത്തി പിറന്ന ഗോള്‍. ജനുവരി 14, 2018, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ
ഇഞ്ചുറി ടൈമില്‍ രണ്ട് സ്പര്‍സ് പ്രതിരോധ നിരക്കാരെ വെട്ടിച്ച് വലക്കകത്താക്കിയ ഗോള്‍
വാറ്റ്‌ഫോള്‍ഡിന്റെ പ്രതിരോധ നിരക്കാരെ ഒന്നാകെ വെട്ടിച്ച് അന്നത്തെ ദിവസം മാത്രം സല അടിച്ച നല് ഗോളുകളില്‍ മൂന്നാമത്തേത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21