Sports

സലയുടെ പ്രഭാവം അവസാനിച്ചു? മനേ ആഫ്രിക്കയുടെ താരം, പിന്‍തള്ളിയത് മഹ്‌റസിനേയും 

2019ല്‍ 61 വട്ടം കളിക്കാനിറങ്ങിയ മനേ 34 ഗോളും 12 അസിസ്റ്റുമായാണ് നിറഞ്ഞത്. സലയില്‍ നിന്ന് 2019ല്‍ വന്നതാവട്ടെ 26 ഗോളും, 10 അസിസ്റ്റും

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ആഫ്രിക്കന്‍ താരത്തെ പ്രഖ്യാപിക്കുമ്പോള്‍ ലിവര്‍പൂളിനെന്നും സന്തോഷം തന്നെയാണ്...കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടരെ സല...ഇപ്പോഴിതാ മനേയും. 2019ലെ ആഫ്രിക്കയുടെ താരമായി ലിവര്‍പൂളിന്റെ മുന്നേറ്റനിര താരം മനേ. 

ഈജിപ്തിന്റെ സല, അല്‍ജീരിയയുടെ റിയാദ് മഹ്‌റസ് എന്നിവരാണ് സെനഗന്‍ താരത്തിന് പിന്നില്‍. ആഫ്രിക്കന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം സെനഗന്‍ താരമാണ് മനേ. എല്‍ ഹഡ്ജി ഡയഫാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ സെനഗന്‍ താരം, 2001ലും 2002ലും. 

2019ല്‍ 61 വട്ടം കളിക്കാനിറങ്ങിയ മനേ 34 ഗോളും 12 അസിസ്റ്റുമായാണ് നിറഞ്ഞത്. സലയില്‍ നിന്ന് 2019ല്‍ വന്നതാവട്ടെ 26 ഗോളും, 10 അസിസ്റ്റും. മഹ്‌റസ് 48 കളിയില്‍ നിന്നും അടിച്ചത് 14 ഗോളും, 18 അസിസ്റ്റും. 2018-19 സീസണിലെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സലയ്ക്കും ആഴ്‌സണലിന്റെ എമറിക്കിനുമൊപ്പം മനേ പങ്കിട്ടിരുന്നു. 

ആഫ്രിക്ക കപ്പില്‍ ഈജിപ്തിനെ മുന്‍പോട്ടു കൊണ്ടുപോകാന്‍ സലയ്ക്കായില്ല. എന്നാല്‍ ഫൈനലില്‍ മഹ്‌റസും മനേയും ഏറ്റുമുട്ടിയിരുന്നു. കെയ്‌റോയില്‍ വെച്ച് നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് മനേയേയും കൂട്ടരേയും അല്‍ജീരിയ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

2 സിക്‌സുകള്‍ തൂക്കി... പക്ഷേ; വൈഭവിന് അരങ്ങേറ്റത്തില്‍ നിരാശ

പൊടി പാറിക്കാനുള്ള 'വരവ്'; ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്; ജോജു ജോർജ് ചിത്രം ജൂലൈ 16ന്

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

'ശ്വേത മേനോനെ വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും നേരിട്ട് വന്ന് പറയട്ടെ'; ശ്വേതയുടെ വാദം തള്ളി അന്‍സിബ