Sports

സാംപോളിക്ക് വിജയത്തുടക്കം; സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനയ്ക്ക് ജയം; ബ്രസീലിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ലാറ്റിനമരേക്കന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വന്ന സൂപ്പര്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്.

നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെതിരേ പുതിയ പരിശീലകനായി ചുമതലയേറ്റ സാംപോളി ശക്തമായ ടീമിനെ തന്നെയാണ് ആദ്യ പതിനൊന്നില്‍ ഇറക്കിയത്. ലയണല്‍ മെസ്സി, പോളോ ഡിബാല, ഏഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ പ്രമുഖ താരങ്ങളെയാണ് സാംപോളി വിന്യസിച്ചത്.

ഗബ്രിയേല്‍ ജീസസ്, വില്ല്യന്‍, കുട്ടീഞ്ഞോ എന്നിവര്‍ക്കായിരുന്നു ബ്രസീലിന്റെ മുന്നേറ്റ ചുമതല. ഒറ്റമന്‍ഡി നയിച്ച അര്‍ജന്റീന പ്രതിരോധത്തെ ഈ മൂവര്‍ സംഘം നിരവധി തവണ പരീക്ഷിച്ചു. ഗോളിലേക്കെത്തിയ അവസരങ്ങള്‍ പാഴാക്കുന്നതില്‍ ബ്രസീല്‍ മികച്ചു നിന്നപ്പോള്‍ തുടര്‍ച്ചയായി പത്താം ജയം എന്ന പരിശീലകന്‍ ദുംഗെയുടെ ലക്ഷ്യം പൂവണിഞ്ഞില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി