Sports

സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പ്; തകര്‍ത്തു കളിച്ച് ഇന്ത്യ ഫൈനലില്‍, പോര് സൗത്ത് കൊറിയയുമായി

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പില്‍ മന്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ ഹാട്രിക്കോടെ കാനഡയെ 7-3ന് തകര്‍ത്ത് ഇന്ത്യ. 20, 27, 29 എന്നീ മിനിറ്റുകളിലായിരുന്നു തുടര്‍ച്ചയായി മന്ദീപിന്റെ പ്രഹരമെത്തിയത്. കാനഡയേയും തകര്‍ത്തതോടെ ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ സംഘത്തിന്റെ പോക്ക്. കാനഡയ്‌ക്കെതിരായ ഇന്ത്യ ജയിക്കുകയും, സൗത്ത് കൊറിയയോട് മലേഷ്യ തോല്‍ക്കുകയും ചെയ്തതോടെ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയും ചെയ്തു. 

നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യ മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കുതിക്കുന്നത്. 10 പോയിന്റോടെ ടേബിളില്‍ ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. വെള്ളിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. 

കാനഡയ്‌ക്കെതിരായ മത്സരത്തില്‍ തുടക്കം മുതലെ ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്ത്യ. ടൂര്‍ണമെന്റിലെ ഓരോ മത്സരം പിന്നിടുമ്പോഴും കൂടുതല്‍ മികവ് കാണിച്ചാണ് ഇന്ത്യയുടെ പോക്ക്. കാനഡയ്‌ക്കെതിരായ കളി ആരംഭിച്ച് പന്ത്രണ്ടാം മിനിറ്റില്‍ തന്നെ സുമിത് കുമാറിന്റെ ആക്രമണം ഇന്ത്യയ്ക്ക് പെനാല്‍റ്റി കോര്‍ണര്‍ നേടിത്തന്നു. വരുണ്‍ കുമാര്‍ അവിടെ പിഴയ്ക്കാതെ ഗോള്‍ വല ചലിപ്പിക്കുകയും ചെയ്തു. 

സുമിത് കുമാറും, വരുണ്‍ കുമാറും, കൊതജിത് സിങ്ങുമെല്ലാം നല്ല അവസരങ്ങള്‍ സൃഷ്ടിച്ച്് അസിസ്റ്റുകള്‍ നല്‍കുന്നതാണ് ഇന്ത്യയ്ക്ക് തുണയാവുന്നത്. പന്ത് കൈവശം വയ്ക്കുന്നതിലെ ആധിപത്യവും, കനേഡിയന്‍ താരങ്ങള്‍ക്ക് ആക്രമിച്ചു കളിക്കുവാന്‍ സാധ്യത നല്‍കാതെയുള്ള പ്രതിരോധവുമാണ് ഇന്ത്യ തീര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്