Sports

ഉജ്ജ്വലമായി ബാറ്റ് ചെയ്ത ഇഷാനെ എന്തുകൊണ്ട് സൂപ്പർ ഓവറിൽ ഇറക്കിയില്ല?  കാരണം വിശദീകരിച്ച് ജയവർധനെ

ഉജ്ജ്വലമായി ബാറ്റ് ചെയ്ത ഇഷാനെ എന്തുകൊണ്ട് സൂപ്പർ ഓവറിൽ ഇറക്കിയില്ല?  കാരണം വിശദീകരിച്ച് ജയവർധനെ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയത്. 202 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ വിജയത്തിന്റെ സമീപത്ത് എത്തിക്കുന്നതില്‍ യുവ താരം ഇഷാന്‍ കിഷന്‍ മികച്ച പങ്ക് വഹിച്ചിരുന്നു. ഉജ്ജ്വലമായി ബാറ്റ് വീശിയ താരത്തിന് അര്‍ഹിച്ച സെഞ്ച്വറി ഒറ്റ റണില്‍ നഷ്ടമായി. 99 റണ്‍സെടുത്ത താരം അവസാന നിമിഷമാണ് പുറത്തായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ സൂപ്പര്‍ ഓവറിലാണ് വിജയിയെ തീരുമാനിച്ചത്. 

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് ഏഴ് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. ഒരു വിക്കറ്റും നഷ്ടമായി. പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരാണ് സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. ആര്‍സിബിക്കായി നവ്ദീപ് സയ്‌നി മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ മൂവര്‍ക്കും വലിയ റണ്‍ സൂപ്പര്‍ ഓവറില്‍ കണ്ടത്താന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ഓവറില്‍ ഇഷാന്‍ കിഷനെ ഇറക്കാത്തത് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലാണ് മുംബൈ ആരാധകരടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്. 

ഇപ്പോഴിതാ ഇത്തരം വാദങ്ങളോട് പ്രതികരിച്ച് മുംബൈ മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ രംഗത്തെത്തി. ഇത്തരം കാര്യങ്ങളെ കുറിച്ച് വായ കൊണ്ട് പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ പോളിയും (പൊള്ളാര്‍ഡും) ഹര്‍ദിക്കും സൂപ്പര്‍ ഓവറുകളില്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് കഴിവ് തെളിയിച്ച പരിചയ സമ്പത്തുള്ള താരങ്ങളാണ്. അപ്പോള്‍ അത് ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. സൂപ്പര്‍ ഓവറില്‍ 10- 12 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു- മഹേല പറയുന്നു. 

ഇഷാന്‍ കിഷന്‍ ക്ഷീണിതനായതിനാലാണ് അദ്ദേഹത്തെ സൂപ്പര്‍ ഓവറില്‍ കളിക്കാന്‍ ഇറക്കാതിരുന്നത്. സൂപ്പര്‍ ഓവറില്‍ കുറച്ചുകൂടി റണ്‍സ് സ്‌കോര്‍ ചെയ്യാമായിരുന്നു. എങ്കില്‍ ബൗള്‍ ചെയ്ത ബുമ്‌റയ്ക്ക് അത് പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. ജയവര്‍ധനെ വ്യക്തമാക്കി. 

ഇഷാന്‍ കിഷന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതായി മഹേല പറയുന്നു. പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്ത് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇഷാനോട് പറഞ്ഞത്. അത് വിദഗ്ധമായി തന്നെ ഇഷാന്‍ നടപ്പാക്കി. നല്ല രീതിയില്‍ കളിച്ചു. മികച്ച ഷോട്ടുകളും ഉതിര്‍ത്തു. പൊള്ളാര്‍ഡുമായി ചേര്‍ന്ന്  യുവ താരം മികച്ച കൂട്ടുകെട്ടുണ്ടാക്കിയെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT