Sports

സൂപ്പർ ഓവറിലെ മായങ്ക് മൊമന്റ്; പാറിപ്പറന്ന് ഒരു സൂപ്പർസേവ്, വിഡിയോ 

ബൗണ്ടറിലൈൻ സേവിലൂടെ പൊള്ളാർഡ് സിക്സറിന് പായിച്ച പന്ത് മായങ്ക് രണ്ട് റൺസിൽ ഒതുക്കി

Author : സമകാലിക മലയാളം ഡെസ്ക്

പിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളില്‍ ഒന്നിനാണ് ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഞായറാഴ്‌ച സാക്ഷ്യംവഹിച്ചത്. ആദ്യമായി ഡബിൾ സൂപ്പർ ഓവർ പോരാട്ടം വിധി നിർണ്ണയിച്ച മത്സരത്തിൽ ആരാധകരെ അമ്പരപ്പിച്ച നിരവധി പ്രകടനങ്ങളുണ്ടായിരുന്നു. സൂപ്പർ ഓവറിലെ പഞ്ചാബ് താരം ഷമിയുടെ ആറ് യോർക്കറും ​ഗെയ്ലിന്റെ സിക്സറുമെല്ലാം ഇതിൽ ഉൾപ്പെടും. മായങ്ക് അ​ഗർവാളിന്റെ കിടിലൻ ഫീൽഡിങ്ങും ആവേശപ്പോരാട്ടത്തിന്റെ മാറ്റ് കൂട്ടി. 

ബൗണ്ടറിലൈൻ സേവിലൂടെ പൊള്ളാർഡ് സിക്സറിന്  പായിച്ച പന്ത് മായങ്ക് രണ്ട് റൺസിൽ ഒതുക്കി. രണ്ടാം സൂപ്പർ ഓവറിലെ അവസാന പന്തിലായിരുന്നു ഈ സൂപ്പർ സേവ്. ക്രിസ് ജോർദാൻ എറിഞ്ഞ പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ചതാണ് പൊള്ളാർഡ്. സിക്‌സർ എന്നുറപ്പിച്ച പന്ത് അത്ഭുത സേവിലൂടെ മായങ്ക് തടുത്തിട്ടു. വായുവിൽ ഉയർന്നുചാടിയ മായങ്ക് പന്ത് കൈക്കലാക്കിയ ശേഷം ബൗണ്ടറിക്കുള്ളിലേക്ക് ബോൾ പാറിപ്പറന്ന് തട്ടിയിടുകയായിരുന്നു. ബൗണ്ടറി ലൈൻ സേവുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ ഐപിഎൽ സീസണിലേക്ക് മായങ്കിന്റെ പ്രകടനവും ചേർക്കപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT