du 
Sports

സ്വന്തം റെക്കോര്‍ഡ് തിരുത്തി ദ്യുതി; പരുക്കേറ്റ് ഹിമ പുറത്ത്; മുന്നേറ്റവുമായി മലയാളി താരങ്ങൾ

സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന്റെ കുതിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന്റെ കുതിപ്പ്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതിയുടെ മുന്നേറ്റം. ജയത്തോടെ താരം 100 മീറ്ററിന്റെ സെമിയിലേക്ക് കടന്നു. 

കഴിഞ്ഞ വര്‍ഷം ഗുവാഹതിയില്‍ സ്ഥാപിച്ച 11.29 സെക്കന്‍ഡ് സമയത്തിന്റെ ദൂരം 11.28 സെന്‍ഡാക്കി തിരുത്തിയാണ് ദ്യുതി മുന്നേറിയത്. 

അതേസമയം ഇന്ത്യക്ക് വന്‍ തിരിച്ചടിയും ഇന്ന് നേരിട്ടു. 400 മീറ്ററിലെ ലോക ജൂനിയര്‍ ചാമ്പ്യയും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേത്രിയുമായ ഹിമ ദാസ് പരുക്കേറ്റ് പുറത്തായി. 400 മീറ്ററിന്റെ സെമിയില്‍ ഇറങ്ങിയ ഹിമയ്ക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പിന്‍വാങ്ങേണ്ടി വന്നു. പുറം വേദയെ തുടര്‍ന്നാണ് ഹിമയ്ക്ക് മത്സരം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 

ഈയിനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ പൂവമ്മ  ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. 52.46 സെക്കന്‍ഡിലാണ് പൂവമ്മ ഫിനിഷ് ചെയ്തത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് 400 മീറ്ററിലും ജിന്‍സന്‍ ജോണ്‍സന്‍ 800 മീറ്ററിലും സെമിയിലേക്ക് കടന്നിട്ടുണ്ട്. വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ഗോമതി മാരിമുത്തു ഫൈനലിലേക്ക് കടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT