Mumbai Indians Face Uncertainty Ahead of IPL 2026 Opener as Bumrah, Jacks, Santner Miss Practice Mumbai Indians/X
Syd

ബുംറ,ജാക്ക്സ്,സാന്റ്‌നര്‍ എവിടെ?, സൂപ്പർ താരങ്ങൾ ഇല്ലാതെ വലഞ്ഞ് മുംബൈ ഇന്ത്യൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങിയേക്കുമെന്നാണ് മുൻപ് മാനേജ്‍മെന്റ് നൽകിയ സൂചന.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ 2026 ലെ ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. വാംഖഡെയിൽ നാളെ നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കളിക്കാൻ മൂന്ന് സൂപ്പർ താരങ്ങൾ ടീമിനൊപ്പം ഉണ്ടാകില്ല. ജസ്പ്രിത് ബുംറ,വിൽ ജാക്ക്സ്,മിച്ചല്‍ സാന്റ്‌നര്‍ എന്നിവർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

മുംബൈ ടീമിലെ സ്ഥിര സാന്നിധ്യമായ ഇവരുടെ അഭാവം ടീമിന് തിരിച്ചടി ആയേക്കും. നേരത്തെ, ബിസിസിഐയുടെ ബംഗളുരുവിലുള്ള സെന്റർ ഓഫ് എക്സലൻസിൽ ബുംറ പരിശീലനം നടത്തിയിരുന്നു. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ബിസിസിഐ തയാറാക്കിയ “സ്ട്രക്ച്ചർ വർക്ക് ലോഡ് മാനേജ്‌മന്റ്' പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം താരം മടങ്ങിയിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങിയേക്കുമെന്നാണ് മുൻപ് മാനേജ്‍മെന്റ് നൽകിയ സൂചന. എന്നാൽ ഇതുവരെ ബുംറ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തിയിട്ടില്ല. ഇതോടെ നാളത്തെ മത്സരത്തിൽ ബുംറ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

ടി20 വേൾഡ് കപ്പ് കഴിഞ്ഞ ശേഷം മിച്ചല്‍ സാന്റ്‌നര്‍ ദക്ഷിണാഫ്രിക്കക്കെതിരായ പാരമ്പരയ്ക്കായി നാട്ടിലേക്ക് മടങ്ങിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത താരം മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു. എന്നാൽ സാന്റ്‌നർ ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ടി20 ലോകകപ്പിലെ സെമിഫൈനൽ മത്സരത്തിലെ തോൽവിയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് താരം വിൽ ജാക്ക്സിന്റെ കാര്യത്തിലും വ്യക്തത വരുത്താൻ മുംബൈ മാനേജ്‍മെന്റ് തയ്യാറായിട്ടില്ല. ഇതോടെ ഈ മൂന്ന് താരങ്ങൾ വരും മത്സരങ്ങളിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

Mumbai Indians Face Uncertainty Ahead of IPL 2026 Opener as Bumrah, Jacks, Santner Miss Practice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിവന്‍കുട്ടി മേയര്‍ ആയിരുന്നപ്പോള്‍ 1500 തെരുവുനായ്ക്കള്‍, വന്ധ്യംകരിച്ച് വന്ധ്യംകരിച്ച് പതിനായിരമാക്കി'; സംവാദത്തിന് വെല്ലുവിളിച്ച് വിവി രാജേഷ്

'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

രമ്യ ഹരിദാസിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്ര; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സന്തോഷം, ആവേശം...'; രണ്ടായിരത്തോളം ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി

സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം

SCROLL FOR NEXT