RCB Strikes Early as Jacob Duffy Shines, SRH 33/3 in IPL 2026 Opener. RCB/X
Syd

ജേക്കബ് ഡഫി മിന്നിച്ചു, ഹൈദരാബാദിന്റെ ടോപ് ഓർഡർ തകർത്തു; ബംഗളൂരുവിന് മികച്ച തുടക്കം

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഹൈദരാബാദിനെ ബാറ്റിങിന് അയക്കുക ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം. ആദ്യ അഞ്ച് ഓവറിൽ ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടത്തിൽ 33 എടുക്കാൻ കഴിഞ്ഞുള്ളു. ബംഗളൂരു ബൗളർ ജേക്കബ് ഡഫിയുടെ മിന്നും പ്രകടനമാണ് ടീമിന് രക്ഷ ആയത്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഹൈദരാബാദിനെ ബാറ്റിങിന് അയക്കുക ആയിരുന്നു.

ഓപ്പണർമാരായി കളത്തിലിറങ്ങിയ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ ട്രാവിസ് ഹെഡ് (9 പന്തിൽ 11 റൺസ്) അഭിഷേക് ശർമ (8 പന്തിൽ 7 റൺസ്) എന്നിവരെ പുറത്താക്കി മത്സരം ബംഗളൂരുവിന്റെ വഴിയിലാക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ ഒരു റൺസിന് പുറത്താക്കി വീണ്ടും ജേക്കബ് ഡഫി ഞെട്ടിച്ചു.

സൺറൈസേഴ്സ് ഹൈദരാബാദ് : അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പ‍ർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ

റോയൽ ചലഞ്ചേഴ്സ് : വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പ‍ർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ

RCB Strikes Early as Jacob Duffy Shines, SRH 33/3 in IPL 2026 Opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

SCROLL FOR NEXT