RCB Wins Toss, SRH to Bat First at IPL 2026 Opener IPL/X
Syd

IPL 2026: ആവേശപ്പോരിന് തുടക്കം, ടോസ് നേടിയ ആർസിബി ഫീൽഡിങ് തെരഞ്ഞെടുത്തു

ഇന്നത്തെ മത്സരത്തിൽ ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്ത് ഇറങ്ങുക.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL -2026) ടൂർണമെന്റിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു. ഇതോടെ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.

ഇന്നത്തെ മത്സരത്തിൽ ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്ത് ഇറങ്ങുക. കഴിഞ്ഞ വർഷം ടീമിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിച്ചിരുന്നു. ആ സംഭവത്തിൽ ജീവൻ നഷ്ടമായ ആരാധകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി താരങ്ങൾ വാം അപ്പ് നടത്തുന്ന സമയത്ത് ‘11’ എന്ന നമ്പർ പതിച്ച ജേഴ്സി ധരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായി ഇത്തവണ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദ്അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പ‍ർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ

റോയൽ ചലഞ്ചേഴ്സ് : വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പ‍ർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ

RCB Wins Toss, SRH to Bat First at IPL 2026 Opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി'; പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

ചുവപ്പ് പോന്നോട്ടെ... 'തണ്ണിമത്തന്‍ രാഷ്ട്രീയം'; ചൂടിന് അല്‍പ്പം ശമനം ആവൂലോ!

'സുശീലയെ ലഭിച്ചത് ഒരു ഭാ​ഗ്യമാണ്; അതിലും വലിയ അം​ഗീകാരം വേറെയില്ല'

'കല്യാണി'യ്ക്ക് ശേഷം ആ വൈറൽ ​ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

ബുംറ,ജാക്ക്സ്,സാന്റ്‌നര്‍ എവിടെ?, സൂപ്പർ താരങ്ങൾ ഇല്ലാതെ വലഞ്ഞ് മുംബൈ ഇന്ത്യൻസ്

SCROLL FOR NEXT