Google's Gemini  
Technology

പറയുന്ന പണി എടുക്കും; ഇമെയില്‍ നോക്കും, സ്പ്രെഡ്ഷീറ്റ് അപ്ഡേറ്റ് ചെയ്യും; ഇന്ത്യയില്‍ ജെമിനി സ്പാര്‍ക്ക് പുറത്തിറക്കി ഗൂഗിള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എഐ ഏജന്റായ ജെമിനി സ്പാര്‍ക്ക് പുറത്തിറക്കി ഗൂഗിള്‍. ആപ്പുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്യാനും ഉപയോക്താവിന്റെ നിര്‍ദേശാനുസരണം അവര്‍ക്കുവേണ്ടി സ്വയം കാര്യങ്ങള്‍ ചെയ്യാനും ജെമിനി സ്പാര്‍ക്കിന് കഴിയും. ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തിലെ ദൈനംദിന ജോലികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

പെയിഡ് ജെമിനി ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ലഭ്യമാകുക. വരും ആഴ്ചകളില്‍ ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ സബ്സ്‌ക്രൈബര്‍മാര്‍ക്കും ലഭ്യമാകും. ഉപയോക്താവിന്റെ നിര്‍ദ്ദേശപ്രകാരം ദൈര്‍ഘ്യമേറിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന എഐ സിസ്റ്റങ്ങളിലേക്കുള്ള പ്രോംപ്റ്റുകള്‍ക്ക് അനുസരിച്ചാകും ഇവ പ്രവര്‍ത്തിക്കുക.

സ്റ്റാന്‍ഡേര്‍ഡ് ജെമിനിയില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക് ഗൂഗിളിന്റെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവ് ലാപ്ടോപ്പ് അടച്ചാലോ ഫോണ്‍ ലോക്ക് ചെയ്തതിനുശേഷമോ ജെമിനി സ്പാര്‍ക്ക് പ്രവര്‍ത്തിക്കും. ഇമെയിലുകള്‍ നിരീക്ഷിക്കാനോ, സ്പ്രെഡ്ഷീറ്റ് അപ്ഡേറ്റ് ചെയ്യാനോ, വീക്ക്‌ലി ബ്രീഫിങ് തയ്യാറാക്കാനോ, തുടങ്ങിയ ജോലികള്‍ ചെയ്യാനോ നിര്‍ദേശങ്ങള്‍ നല്‍കാം.

എന്താണ് ജെമിനി സ്പാര്‍ക്ക്?

ജെമിനി 3.5 സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ജനറല്‍ പര്‍പ്പസ് എഐ ഏജന്റ്, ആപ്പുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്യാനും ഉപയോക്താവിന്റെ നിര്‍ദേശാനുസരണം അവര്‍ക്കുവേണ്ടി സ്വയം കാര്യങ്ങള്‍ ചെയ്യാനും പ്രാപ്തമാണ്. ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തിലെ ദൈനംദിന ജോലികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാല്‍ 24 മണിക്കൂറും സജീവമായിരിക്കുന്ന എഐ സംവിധാനങ്ങളെക്കുറിച്ച് സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇമെയില്‍ അയക്കുകയോ സാധനങ്ങള്‍ വാങ്ങുകയോ പോലുള്ള സുപ്രധാന ജോലികള്‍ ചെയ്യുന്നതിനുമുമ്പ് ഉപയോക്താവിന്റെ അനുമതി വാങ്ങുംവിധമാണ് അത് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍

ഇന്ത്യയില്‍ ഗൂഗിള്‍ എഐ പ്രോ, എഐ. അള്‍ട്രാ ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഗൂഗിള്‍ എഐ പ്രോ: മാസം 1,950 രൂപ മുതല്‍ തുടങ്ങുന്നു. ഗൂഗിള്‍ എഐ അള്‍ട്രാ: മാസം 6,500 രൂപ മുതല്‍ 19,500 രൂപ വരെ (സ്റ്റോറേജ്, ഉപയോഗ പരിധി അനുസരിച്ച്). വില കുറഞ്ഞ ഗൂഗിള്‍ എഐ പ്ലസ് പ്ലാനുകളില്‍ നിലവില്‍ ജെമിനി സ്പാര്‍ക്ക് ലഭ്യമല്ല

Google rolls out Gemini Spark in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി

'സ്പിൻ'... കെണിയും തുരുപ്പ് ​ഗുലാനും! ഇന്ത്യക്ക് 'അ​ഗ്നിപരീക്ഷ'

പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും വന്ന് എന്നെ അടിക്കണമെന്നാണ് ജൂഡേട്ടന്‍ ആഗ്രഹിച്ചത്: ആശിഷ് ജോ ആന്റണി

'അവ പേര് വാമിഖ ഡാ...', 20 വർഷം, 4 ഇൻഡസ്ട്രി; ആ ചുവന്ന റോസാപ്പൂ പോലെ ഒരു നായിക

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും; ദർശനം 17 മുതൽ