screen protector 
Technology

ഗുണനിലവാരമില്ലാത്തവ വേണ്ട; സ്‌ക്രീന്‍ ഗാര്‍ഡുകള്‍ക്കും 'ക്വാളിറ്റി ചെക്ക്' നിര്‍ബന്ധം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസപ്പെടാന്‍ പാടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം. സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, ഇന്ത്യയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പ് കമ്പനികള്‍ നിയന്ത്രണപരമായ അനുമതി നേടേണ്ടതുണ്ട്.

ഗുണനിലവാരമില്ലാത്ത സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ വില്‍പ്പന നിയന്ത്രിക്കാനും, ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുള്ള 'ഒപ്റ്റിയമസ് ഇന്‍ഫ്രാകോം' പോലുള്ള ആഭ്യന്തര നിര്‍മ്മാതാക്കളെ സഹായിക്കാനും ഈ നീക്കം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കനം, അളവുകള്‍, നിര്‍മ്മാണത്തിലെ തകരാറുകള്‍ തുടങ്ങിയവ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതും 'സ്റ്റാന്‍ഡേര്‍ഡ്' മാര്‍ക്ക് ഇല്ലാത്തതുമായ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ നിര്‍മ്മാണം, വില്‍പ്പനയ്ക്കായി സൂക്ഷിക്കല്‍, ഇറക്കുമതി എന്നിവയ്ക്ക് 2027 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും.

പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സാധാരണ ഗ്ലാസ് സ്‌ക്രീന്‍ പ്രൊട്ടക്ടറുകളില്‍ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയില്‍ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം. നിര്‍മാണത്തിലെ തകരാറുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിന്‍ഹോളുകള്‍, കുമിളകള്‍ എന്നിവ അനുവദിക്കില്ല. വലിയ പോറലുകള്‍ക്കും നിയന്ത്രണമുണ്ട്. കണ്ണുകൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വരകള്‍, ലൈനുകള്‍ തുടങ്ങിയ തകരാറുകളും ഉണ്ടാകാന്‍ പാടില്ല.

Govt brings smartphone screen protectors under mandatory registration rule effective Apr 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

പ്രവേശനം നിഷിദ്ധമായ അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ചു കയറി റീൽസെടുത്തു: തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ്: രമ ടീച്ചർ ഇനി നിയമപഠനത്തിലേക്ക്

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

52 കരക്കാരുടെ കാത്തിരിപ്പ്, പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍; ആവേശമായി ഓച്ചിറ കെട്ടുത്സവം ഇന്ന്, പ്രാദേശിക അവധി