ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി; ഡോ. ജോണ്‍സനെതിരെ മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

ഡോക്ടറുടെ മൊബൈലില്‍ നിന്നു ഒട്ടേറെ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളാണു കണ്ടെത്തിയത്.
Dr. Johnson Varghese
ഡോ. ജോണ്‍സണ്‍ വര്‍ഗീസ് ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: കൊച്ചിയില്‍ ഡോക്ടര്‍ക്കെതിരായ ബലാത്സംഗ കേസില്‍ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി. രണ്ട് വര്‍ഷം മുന്‍പു പത്തനംതിട്ടയിലെ ആശുപത്രിയിലെ ജീവനക്കാരിയോടു മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്കു താക്കീതു നല്‍കിയിരുന്നു. പിന്നാലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൊച്ചിയിലെ ആശുപത്രിയിലും നിന്നും ഡോക്ടര്‍ക്കെതിരെ സമാപന പരാതി ഉയര്‍ന്നിരുന്നു. ഈ വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഡോക്ടറുടെ മൊബൈലില്‍ നിന്നു ഒട്ടേറെ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളാണു കണ്ടെത്തിയിരുന്നു. ഡോക്ടര്‍ക്ക് എതിരായ പഴയ പരാതികള്‍കൂടി കണ്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡോക്ടര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസ് കെട്ടിച്ചാമച്ചത് എന്ന വാദമാണ് ഡോക്ടര്‍ ഉന്നയിച്ചിട്ടുള്ളത്. 17-ാം തിയതിയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക.

Dr. Johnson Varghese
അമേരിക്കയിൽ അസാധാരണ നടപടി; തീരുവയിൽ ആശങ്ക വേണ്ട: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
Dr. Johnson Varghese
കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്
Dr. Johnson Varghese
ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും
Summary

Complaints against Dr. Johnson from previous workplaces as well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER