OpenAI pauses Astra AI Model  
Technology

'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

യുഎസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ബോട്ടുകള്‍ വിവരം ചോര്‍ത്തിയെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

വാഷിങ്ടണ്‍: എഐ ഏജന്റുകള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ. യുഎസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ബോട്ടുകള്‍ വിവരം ചോര്‍ത്തിയെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നതിനിടെ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൂടാതെ എഐ ഏജന്റുകള്‍ മറ്റുവിവരങ്ങള്‍ നല്‍കിയെന്നതടക്കമുള്ള സംഭവം പരിശോധിച്ച് വരുകയാണെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചത്.

ഓപ്പണ്‍ ഏജന്റുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എഐ മൂല്യനിര്‍ണ്ണയ സ്ഥാപനമായ ട്രാന്‍സ്ലസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഓപ്പണ്‍എഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പരിശീലനം പുനരാരംഭിക്കൂ എന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. എഐ വികസിക്കുമ്പോഴും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും ഇനിയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നേക്കാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഏജന്റുകള്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുന്നതും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതും തടയാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് നിയമനിര്‍മ്മാതാക്കളില്‍ നിന്നും സാങ്കേതിക വിദഗ്ധരില്‍ നിന്നും എഐ ലാബുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഓപ്പണ്‍ എഐയുടെയും ആന്ത്രോപിക്കിന്റെയും തലവന്മാരും എഐയുടെ വളര്‍ച്ചയിലെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഓപ്പണ്‍എഐ തങ്ങളുടെ മോഡലുകളുടെ വികസനം നിര്‍ത്തിവെക്കുന്നത്.

Data collected from government websites; OpenAI pauses training of AI models

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ

ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി