smartphone 
Technology

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പുതിയ തട്ടിപ്പില്‍ ഉപതോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബാങ്കുകള്‍. അല്‍പം അശ്രദ്ധ കാട്ടിയാല്‍ വന്‍ തുകയാണ് നമ്മുടെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ കൊണ്ടുപോകുക. ഈ തട്ടിപ്പ് നടത്താന്‍ തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യുകയോ ഒടിപി നല്‍കുകയോ വേണ്ട. 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പാണ് ഉപയോക്താക്കളുടെ പണം അപഹരിക്കുന്നത്.

എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്'

യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില്‍ നിന്ന് തുക എത്തുന്നതാണ് തട്ടിപ്പിന്റെ മുന്നൊരുക്കം. ചിലപ്പോള്‍ നിസ്സാരമായ തുകയായിരിക്കാം. ഇതിന് പിന്നാലെ പണം അയച്ച 'അപരിചിത' വ്യക്തി ഉപയോക്താവിനെ ബന്ധപ്പെടും. അബദ്ധത്തില്‍ പണം അയച്ചെന്നും പെട്ടെന്ന് തന്നെ തിരികെ അയക്കാനും പറയും. വേഗം തന്നെ പണം തിരികെ അയക്കണമെന്നും പറയും.

പണം തിരികെ അയക്കാന്‍ നമ്മള്‍ ഫോണെടുക്കുമ്പോള്‍ ഫോണില്‍ അതേസമയം തന്നെ നേരത്തെ വിളിച്ചയാള്‍ ഒരു വലിയ തുകയുടെ യുപിഐ റിക്വസ്റ്റ് അയച്ചിട്ടുണ്ടാകും. ആയിരങ്ങളോ പതിനായിരങ്ങളോ ഒക്കെ ആകാം ഈ യുപിഐ റിക്വസ്റ്റ്. എന്നാല്‍, നേരത്തെ വിളിച്ചയാള്‍ വേഗം പണം തിരികെ അയക്കാന്‍ നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധയില്ലാതെ നമ്മള്‍ യുപിഐ പിന്‍ അടിച്ചുകൊടുക്കുമ്പോള്‍ പോകുന്നത് വന്‍ തുകയാണ്. ഇതോടെ അക്കൗണ്ടിലുള്ള വലിയ തുക നഷ്ടപ്പെടും.

അപരിചിതരില്‍ നിന്ന് പണം ലഭിക്കുകയാണെങ്കില്‍ അത് അജ്ഞാതരായ ആരുടെയെങ്കിലും ആവശ്യപ്രകാരം തിരിച്ചയക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്. യുപിഐ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പണം അയക്കാനുള്ള റിക്വസ്റ്റുകളോടല്ല പ്രതികരിക്കുന്നത് എന്ന് ഉറപ്പാക്കണം.സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം.

No phone hacking or OTP required; what is the 'Jumped Deposit' scam? A warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍