WhatsApp  AI Generated Image
Technology

വാട്‌സ്ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം 'ഈസി'യായി, പുതിയ അപ്‌ഡേറ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഫീച്ചറിലൂടെ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചര്‍ വരുന്നതോടെ ലൊക്കേഷന്‍ സ്റ്റിക്കര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.

നിലവില്‍ ഫോട്ടോയിലോ വീഡിയോയിലോ ലൊക്കേഷന്‍ സ്റ്റിക്കര്‍ ചേര്‍ത്താണ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസിലൂടെ തങ്ങളുടെ ലൊക്കേഷന്‍ പങ്കുവെക്കാന്‍ കഴിയുന്നത്. ഇതിനായി ആദ്യം ഒരു പശ്ചാത്തല ചിത്രം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പരിമിതി ഒഴിവാക്കി സ്റ്റാറ്റസ് ക്രിയേറ്ററില്‍ പ്രത്യേക ലൊക്കേഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്താനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റ 2.26.45.8 അപ്ഡേറ്റില്‍ ഫീച്ചര്‍ കണ്ടെത്തിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാറ്റസ് ക്രിയേറ്ററില്‍ പ്രത്യേക ലൊക്കേഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍. ഇതിലൂടെ ഫോട്ടോയോ വിഡിയോയോ തെരഞ്ഞെടുക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് നേരിട്ട് തങ്ങളുടെ ലൊക്കേഷന്‍ സ്റ്റാറ്റസായി പങ്കുവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ലൊക്കേഷന്‍ സ്റ്റിക്കറില്‍നിന്ന് വ്യത്യസ്തമായി, പുതിയ ഫീച്ചറില്‍ തിരഞ്ഞെടുത്ത സ്ഥലം സ്റ്റാറ്റസിനുള്ളില്‍ ഒരു മാപ്പ് കാര്‍ഡായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. ലൊക്കേഷന്‍ അടയാളപ്പെടുത്തുന്ന പച്ച പിന്‍ ഉള്‍പ്പെടുന്ന മാപ്പ്, സ്ഥലത്തിന്റെ പേര്, പൂര്‍ണമായ വിലാസം എന്നിവയും ഇതില്‍ കാണിക്കും. ഉപകരണത്തിന്റെ ലൊക്കേഷന്‍ ആക്സസ് ചെയ്യാന്‍ വാട്സ്ആപ്പിന് അനുമതി നല്‍കിയാല്‍ ഉപയോക്താവിന്റെ നിലവിലെ സ്ഥലം സ്വയമേവ പ്രദര്‍ശിപ്പിക്കും. കോണ്‍ടാക്ടിലുള്ളവര്‍ ഈ സ്റ്റാറ്റസ് കാണുമ്പോള്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗത്തുള്ള ലൊക്കേഷന്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്ത് പങ്കുവെച്ച സ്ഥലം കാണാന്‍ കഴിയും.

WhatsApp is testing a native location status update on Android

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

വരുന്നു ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് കാറുകള്‍; റേഞ്ച് റോവര്‍ ഇലക്ട്രിക്, സ്‌പോട്ട് ഇലക്ട്രിക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍

22/3ല്‍ നിന്ന് 327/6... ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 'റെക്കോര്‍ഡ് ടോട്ടൽ'!

വിദേശ നിക്ഷേപകര്‍ ഒഴുക്കിയെത്തിയത് 84,290 കോടി രൂപ; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ വാങ്ങി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്