മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സ്കാൽപ്പിന്റ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാൽ ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ തലയോട്ടിയിൽ താരൻ, ചൊറിച്ചിൽ, അമിതമായ എണ്ണമയം, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
അമിതമായി ഷാംപൂ ഉപയോഗിക്കുന്നത്
ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് സ്കാൽപ്പ് ഡ്രൈ ആക്കും. മുടിയും സ്വഭാവത്തിനും സ്കാൽപ്പിന്റെ അവസ്ഥയ്ക്കും അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കുക.
നനഞ്ഞ മുടിയുമായി ഏറെ നേരം ഇരിക്കുന്നത്
നനവോടെ ഏറെ നേരം മുടി തുടരുന്നത് അസ്വസ്ഥതയും ഫംഗസ് വളർച്ചയ്ക്കും അനുകൂല സാഹചര്യമൊരുക്കും. കുളിച്ച ശേഷം മുടി മൃദുവായി ടവൽ ഉപയോഗിച്ച് ഉണക്കാം.
സ്കാൽപ്പ് വൃത്തിയാക്കാതിരിക്കുന്നത്
വിയർപ്പും എണ്ണമയവും ഹെയർ സ്റ്റൈലിങ് ഉൽപന്നങ്ങളും സ്കാൽപ്പിൽ അടിഞ്ഞുകൂടാം. ഇത് ചൊറിച്ചിലിനും താരൻ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. കൃത്യമായ ഇടവേളയിൽ സ്കാൽപ്പ് വൃത്തിയാക്കണം.
നഖം ഉപയോഗിച്ച് സ്കാൽപ്പിൽ ചൊറിയരുത്
നഖം ഉപയോഗിച്ച് തല ചൊറിയുന്ന ശീലം സാധാരണമാണ്. എന്നാൽ ഇത് പലപ്പോഴും സ്കാൽപ്പിൽ മുറിവുകളും അണുബാധയ്ക്കും കാരണമാകാം. സ്കാൽപ്പ് മൃദുവായി മസാജ് ചെയ്യുന്നതാണ് നല്ലത്.
ഹെയർ സ്റ്റൈലിങ് ഉൽപന്നങ്ങൾ
ജെൽ, സ്പ്രേ, ഡ്രൈ ഷാംപൂ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നത് സ്കാൽപ്പിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കാം. ഇത് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
തലയോട്ടിയിൽ തുടർച്ചയായി ചൊറിച്ചിൽ, ചുവപ്പ്, വേദന, അമിതമായ താരൻ അല്ലെങ്കിൽ മുടികൊഴിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates