Visual Story

ദിവസവും ​ഗ്രീൻപീസ് കറിയാണോ? വൃക്കയ്ക്ക് പണി കിട്ടും

സമകാലിക മലയാളം ഡെസ്ക്

ബ്രേക്ക്ഫാസ്റ്റിന് അപ്പമോ പുട്ടോ എന്തായാലും ഗ്രീന്‍പീസ് കറി ഒത്തുപോകും. മസാല ചേര്‍ത്ത് വറുത്തെറുത്താല്‍ സ്‌നാക്ക് ആയും ഉപയോഗിക്കാം. മലയാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ പച്ചപ്പട്ടാണി ആരാധകര്‍ ഏറെയാണ്.

രുചിയില്‍ മാത്രമല്ല, വിറ്റാമിന്‍ കെ, എ, ഇ, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മം ഡള്ളാകാതെ യുവത്വമുള്ളതാക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനുമൊക്കെ ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

എന്നാല്‍ അമിതമായാല്‍ ഗ്രീന്‍പീസ് ചിലപ്പോള്‍ ആരോഗ്യത്തിന് പണി തന്നുവെന്നും വരാം.

ഗ്രീന്‍പീസില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഗ്രീന്‍പീസില്‍ ലെക്റ്റിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാം. മലബന്ധം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകാം.

ഗ്രീന്‍പീസില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവു കൂട്ടും. ഇതുമൂലം കിഡ്‌നി സ്റ്റോണ്‍, സന്ധിവാത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

ശരീഭാരം വര്‍ധിക്കാനും ഗ്രീന്‍പീസ് അമിതമായി കഴിക്കുന്നത് കാരണമാകും. ഇത് ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കലോറി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകാന്‍ കാരണമാകും.

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT