World Cup 2019

അത് ഔട്ടല്ലെന്ന് റിപ്ലേകളില്‍ വ്യക്തം, എന്നിട്ടും അമ്പയര്‍ക്ക് മുന്‍പില്‍ കൈകൂപ്പി കോഹ് ലി; ആരാധകര്‍ വെറുതെ വിടില്ലല്ലോ

റിപ്ലേകളില്‍ ലൈനിന് പുറത്താണ് പന്ത് കുത്തിയതെന്ന് വ്യക്തമായി. തേര്‍ഡ് അമ്പയറും നോട്ടൗട്ട് വിധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഫ്ഗാനിസ്ഥാനെതിരെ കോഹ് ലിയുടെ നായകത്വത്തെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ പ്രശംസിച്ചു കഴിഞ്ഞു. അട്ടിമറി തോല്‍വി മുന്നില്‍ വന്നിട്ടും പതറാതെ നിന്ന കോഹ് ലിയെ പ്രശംസിക്കുകയാണ് എല്ലാവരും. എന്നാല്‍, അതിന് ഇടയില്‍ അമ്പയര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കോഹ് ലിയുടെ ഫോട്ടോ ട്രോളര്‍മാര്‍ കൈകാര്യം ചെയ്ത് തുടങ്ങി. 

അഫ്ഗാന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ വേണ്ടതെല്ലാം ഓപ്പണര്‍ ഹസ്‌റത്തുള്ളയ്‌ക്കെതിരെ കോഹ് ലി ഡിആര്‍എസ് അപ്പീല്‍ നല്‍കി. മുഹമ്മദ് ഷമിയുടെ ഡെലിവറിയിലായിരുന്നു അത്. റിപ്ലേകളില്‍ ലൈനിന് പുറത്താണ് പന്ത് കുത്തിയതെന്ന് വ്യക്തമായി. തേര്‍ഡ് അമ്പയറും നോട്ടൗട്ട് വിധിച്ചു. പക്ഷേ കോഹ് ലി ഇതില്‍ തൃപ്തനായില്ല. 

അമ്പയറുടെ പക്കലേക്ക് പോയ കോഹ് ലി കൈകൂപ്പിയ കൈകളുമായി നിന്ന് വാദിച്ചു. കോഹ് ലിയുടെ ഈ നിമിഷത്തിലെ ഫോട്ടോയെടുത്താണ് ആരാധകരിപ്പോള്‍ ട്രോളുമായി വരുന്നത്. കളിയിലേക്ക് വരുമ്പോള്‍ അഫ്ഗാനിസ്ഥാനെതിരായ 11 റണ്‍സ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഇന്ത്യ മൂന്നാമതേക്ക് എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT