World Cup 2019

ഇത് ലോകകപ്പ് സ്‌പെഷ്യല്‍ സെഞ്ചുറി സെലിബ്രേഷന്‍; അമ്പയറെ തള്ളി താഴെയിട്ട് ജാസന്‍ റോ

ഈ സമയം ഫീല്‍ഡറിലായിരുന്നു റോയുടെ ശ്രദ്ധയെല്ലാം. അമ്പയര്‍ ജോയല്‍ വില്‍സന്‍ നില്‍ക്കുന്നത് റോ ശ്രദ്ധിച്ചതേയില്ല...

Author : സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയിട്ടാണ് ജാസന്‍ റോയുടെ സെഞ്ചുറി പിറന്നത്. 92 പന്തില്‍ മൂന്നക്കം കടന്ന് ജാസന്‍ റോ ഏകദിന ക്രിക്കറ്റിലെ തന്റെ ഒന്‍പതാം സെഞ്ചുറി ആഘോഷിച്ചു. ആ ആഘോഷം പക്ഷേ അമ്പയറെ വീഴ്ത്തിയാണെന്ന് മാത്രം...

27ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയത് മുസ്താഫിസുര്‍ റഹ്മാന്‍. ഓവറിലെ അഞ്ചാമത്തെ പന്ത് ഡീപ്പ് സ്‌ക്വയര്‍ലെഗ്ഗിലേക്ക് കളിച്ച് റോ സിംഗിളെടുത്തു. എന്നാല്‍ അവിടെ മിസ് ഫീല്‍ഡ് വന്നതോടെ 92ാം പന്തില്‍ തന്നെ ജാസന്‍ റോയ്ക്ക് സെഞ്ചുറിയെടുക്കാനായി. ഈ സമയം ഫീല്‍ഡറിലായിരുന്നു റോയുടെ ശ്രദ്ധയെല്ലാം. അമ്പയര്‍ ജോയല്‍ വില്‍സന്‍ നില്‍ക്കുന്നത് റോ ശ്രദ്ധിച്ചതേയില്ല...

അമ്പയറുടെ മേലേക്ക് വന്ന് ജാസന്‍ റോ ഇടിച്ചതോടെ അമ്പയര്‍ നേരെ താഴേക്ക് വീണു. ജാസന്‍ റോയുടെ വ്യത്യസ്തമായ സെഞ്ചുറി സെലിബ്രേഷന്‍ എന്ന് പറഞ്ഞ് സംഭവത്തെ ട്രോളുകയാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍. ഏകദിനത്തില്‍ വേഗത്തില്‍ 9 സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി റോ. 77 ഇന്നിങ്‌സാണ് റോയ്ക്ക് ഇതിന് വേണ്ടി വന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം