World Cup 2019

ഇന്ത്യ തോറ്റിരുന്നു എങ്കില്‍ അതിലെ ദുരൂഹത ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നേനെ; അഫ്ഗാനിസ്ഥാനെതിരായ മത്സരത്തെ കുറിച്ച് അക്തര്‍

ഇതില്‍, കൂടുതല്‍ വിശദീകരണങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല, ഞാന്‍ ഉദ്ദേശിച്ചത് എന്തെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നുവെന്നും അക്തര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അഫ്ഗാനിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു എങ്കില്‍ അതിലെ ദുരൂഹതയെ ചോദ്യം ചെയ്ത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നേനെയെന്ന് പാക് മുന്‍ താരം ഷുഐബ് അക്തര്‍. ഇതില്‍, കൂടുതല്‍ വിശദീകരണങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല, ഞാന്‍ ഉദ്ദേശിച്ചത് എന്തെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നുവെന്നും അക്തര്‍ പറഞ്ഞു. 

വ്യാജ വാര്‍ത്തകളും, ഊഹാപോഹങ്ങളും പടരുമായിരുന്നു. ഇന്ത്യയുടെ പ്രകടനത്തെ ചൊല്ലി നിരവധി ചോദ്യങ്ങള്‍ ഉയരും. കാരണം, പുറത്ത് ആളുകള്‍ പ്രതികരണങ്ങളിലൂടെ തലക്കെട്ടുകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയാണ്. ധോനിയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നും അക്തര്‍ പറയുന്നു. 

കോഹ് ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാരും മികവ് കാട്ടിയില്ല. ഇത്രയും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. വളരെ വളരെ പതുക്കെയാണ് ധോനി കളിച്ചത്. പിച്ചിലെ ബൗണ്‍സ് അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരിക്കാം. പക്ഷേ, ധോനി കളിച്ച ഡോട്ട് ബോളുകളുടെ എണ്ണത്തിന് ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ പോരായ്മ അവിടെ വ്യക്തമായെന്നും അക്തര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'