World Cup 2019

ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നത് ഷുഐബ് മാലിക്ക് ഇല്ലാതെ

ഒരു ജയം മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്കും പാകിസ്ഥാനും ഇതുവരെ നേടാനായത്

Author : സമകാലിക മലയാളം ഡെസ്ക്


സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കളി പുരോഗമിക്കവെ വിക്കറ്റ് സ്ലോ ആവുന്നത് മുന്‍ നിര്‍ത്തിയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ടോസ് നേടിയ പാക് നായകന്‍ സര്‍ഫ്രാസ് പറഞ്ഞു. 

ടോസ് ജയിക്കുന്ന ടീമിന് തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പം തീര്‍ക്കുന്ന വിധമായിരുന്നു ലോര്‍ഡ്‌സിലെ പിച്ചിന്റെ സ്വഭാവം. തെളിഞ്ഞ അന്തരീക്ഷവും, പിച്ച് ഡ്രൈയുമാണെങ്കില്‍ ലോര്‍ഡ്‌സ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസര്‍മാരേയാവും പിച്ച് തുടക്കത്തില്‍ പിന്തുണയ്ക്കുക. 

ബാറ്റ്‌സ്മാനും, ബൗളര്‍ക്കും പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്നാണ് ലോര്‍ഡ്‌സിലെ കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നത്. മത്സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു ജയം മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്കും പാകിസ്ഥാനും ഇതുവരെ നേടാനായത്. സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ കെട്ടടങ്ങി. പാകിസ്ഥാന്റെ മുന്‍പില്‍ നേരിയ പ്രതീക്ഷയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT