World Cup 2019

ദക്ഷിണാഫ്രിക്കയെ അടിച്ചു പറത്തി ഇംഗ്ലണ്ട് ; 104 റണ്‍സ് ജയം, താരമായി ബെന്‍ സ്റ്റോക്‌സ്‌ 

. ഇം​ഗ്ലണ്ടിന്റെ 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 ന് പുറത്താവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇം​ഗ്ലണ്ടിന്104 റൺസിന്റെ തകർപ്പൻ ജയം. ഇം​ഗ്ലണ്ടിന്റെ 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 ന് പുറത്താവുകയായിരുന്നു. ബെൻ സ്റ്റോക്സാണ് കളിയിലെ താരം.  ജോഫ്ര ആർച്ചർ മൂന്നും ലിയാം പ്ലാങ്കറ്റും ബെൻ സ്റ്റോക്സും രണ്ട് വീതവും വിക്കറ്റുകൾ ഇം​ഗ്ലണ്ടിനായി നേടി. 

നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 311 റണ്‍സെടുത്തത്. നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും കരുത്തേകിയ ഇന്നിങ്‌സിനൊടുവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ട് സ്‌കോര്‍, ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ മികവിനു മുന്നില്‍ 311ല്‍ ഒതുങ്ങുകയായിരുന്നു.

ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. 2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് പക്ഷേ നാലു വര്‍ഷത്തിനു ശേഷം കിരീട സാധ്യതയില്‍ ഏറെ മുന്നിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT