Today's Rashi Phalam July 01 | പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും, യാത്രകൾ ഗുണകരമാകും

ഇന്നത്തെ നക്ഷത്രഫലം – 1-7-2026
daily horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാന കാര്യങ്ങളിൽ ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. തീർത്ഥയാത്ര നടത്തും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. വീട് നിർമ്മാണത്തിനുള്ള വായ്പകൾ അനുവദിച്ചു കിട്ടും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യം മെച്ച പ്പെടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അപ്രതീക്ഷിതമായ ഒരു വാർത്ത സന്തോഷം നൽകും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തുന്നത് ഗുണകരമാകും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും. യാത്ര ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹാന്തരീക്ഷത്തിൽ സന്തോഷം നിറയും. ഏറെ നാളായി മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. മുതിർന്നവരുടെ ഉപദേശം പ്രയോജനപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗത്ത് അംഗീകാരം വർധിക്കും. സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവിടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾ ആരംഭിക്കും. സുഹൃത്തുക്കളുടെ സഹായം സമയോചിതമായി ലഭിക്കും. കുടുംബകാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായത്തിന് വില ലഭിക്കും. യാത്രാ പദ്ധതികൾ വിജയകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബന്ധങ്ങളിൽ ഉണ്ടായിരുന്ന അകൽച്ച കുറയും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി കൈവരും. പുതിയ പരിചയങ്ങൾ ഗുണകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പൊതുവേ ഭാഗ്യമുള്ള കാലമാണിത്. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ വീണ്ടും സജീവമാകും. മനസ്സിന് ആശ്വാസം നൽകുന്ന വാർത്ത കേൾക്കാനാകും.ആരോഗ്യം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബത്തിൽ മംഗളകരമായ അന്തരീക്ഷം നിലനിൽക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. യാത്രകൾ ഗുണകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മുൻപ് നടത്തിയ പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവിടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ ബന്ധങ്ങൾ കൊണ്ട് പ്രയോജനം ഉണ്ടാകും. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. പ്രധാന തീരുമാനങ്ങൾ ആത്മവിശ്വാ സത്തോടെ കൈകാര്യം ചെയ്യും.

daily horoscope
Weekly horoscope (June 28- July 04, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ
daily horoscope
മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
daily horoscope
വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ജ്യോതിഷവും വാസ്തുവും

Today's Rashi Phalam July 01 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com