കന്നിക്കൂറുകാര്‍ക്ക് ഭാഗ്യ ദിനം, ഓഹരി ഇടപാട് ലാഭമാവും, പുതിയ വാഹനം വാങ്ങും

ഇന്നത്തെ നക്ഷത്ര ഫലം 31-8-2025
daily horoscope
ഇന്നത്തെ നക്ഷത്ര ഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ശുഭകാര്യങ്ങള്‍ ഒന്നും ഇന്ന് തുടങ്ങാതിരിക്കുക. തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് തടസ്സങ്ങള്‍ ഇല്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതിമെച്ചപ്പെടും. പങ്കാളിയെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും. പരീക്ഷയില്‍ മികച്ച വിജയം നേടും.

daily horoscope
അറിയാം, രത്‌നങ്ങളുടെ സവിശേഷതകളും ഫലവും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

പലവിധ അസ്വസ്ഥതകളും ഉണ്ടാകാന്‍ ഇടയുണ്ട്. വരുമാനത്തിലും കുറവ് ഉണ്ടാകും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുകള്‍ വരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. പങ്കാളിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ആഡംബര വസ്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. പുതിയ വാഹനം വാങ്ങുന്ന കാര്യം ആലോചിക്കും. കു ടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. ഓഹരി ഇടപാടുകള്‍ ലാഭകരമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങിക്കും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം നേടും. സാമ്പത്തിക സ്ഥിതി പുരോഗമിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മികച്ചതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

എല്ലാ കാര്യത്തിനും ഉത്സാഹം തോന്നും. കുടുംബജീവിതം സന്തോഷകരമാണ്. ചില ഭാഗ്യ അനുഭവങ്ങള്‍ ഉണ്ടാകും. പു തിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

അനാവശ്യ ചെലവുകള്‍ വന്നുചേരാന്‍ ഇടയുണ്ട്. പണം ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.ചെറിയ യാത്രകള്‍ നട ത്തും. കുടുംബജീവിതം സന്തോഷകരമാണ്.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കുവച്ചോടം ലാഭകരമായി മാറും. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം ഊഷ്മളമാകും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും.

daily horoscope
പൊന്നിന്‍ ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. കമിതാക്കള്‍തമ്മില്‍ കലഹിക്കാന്‍ ഇട വരും. അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പൊതുവേ ശുഭകരമായ ദിവസമാണ് ഇന്ന്. കുടുംബത്തില്‍ സന്തോഷം നില നില്‍ക്കും. സാമ്പത്തിക നില ഭദ്രമാണ്. വിദേശത്തുനിന്നു ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കും.

Summary

Daily Horoscope, astrology prediction for August 31, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com