Daily Horoscope
Daily Horoscope

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 17-12-2025
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പ്രവര്‍ത്തനങ്ങള്‍ ഉത്സാഹകരമായി മുന്നേറും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വരുമാനം പുരോഗമിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ചില തീരുമാനങ്ങളില്‍ സൂക്ഷ്മത ആവശ്യമുണ്ട്. കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാം. ജോലിയില്‍ അധിക ചുമതലകള്‍ ലഭിക്കും. ചെലവ് നിയന്ത്രിക്കണം. ആരോഗ്യം കുഴപ്പമില്ല.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

വീട്ടില്‍ ശാന്തമായ അന്തരീക്ഷം. ധനപരമായ നേട്ടം പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകര്‍ സഹായിക്കും. പൊതുവേ ഉന്മേഷം തോന്നുന്നു ദിവസമാണ് ഇന്ന്. ജോലി മാറ്റത്തിന് സാധ്യത ഉണ്ട്.

Daily Horoscope
ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പുരോഗതി,വരുമാന വര്‍ധന എന്നിവ പ്രതീക്ഷിക്കാം. പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കുടുംബബന്ധങ്ങള്‍ ശക്തമാകും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. യാത്രകള്‍ക്ക് അനുകൂല സമയം.ആരോഗ്യം ഊര്‍ജസ്വലമാകും. പുതിയ അവസരങ്ങള്‍ വന്നുചേരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ധനനേട്ടം പ്രതീക്ഷിക്കാം. വ്യാപാര കാര്യങ്ങളില്‍ പുരോഗതി നേടും. ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

Daily Horoscope
ഈ നക്ഷത്രക്കാര്‍ക്ക് വിവാഹം, ഉദ്യോഗലബ്ധി; മുറിവേല്‍ക്കാന്‍ സാധ്യത

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.പ്രവര്‍ത്തനത്തിലെ തടസ്സങ്ങള്‍ മാറും.നല്ല സുഹൃത്തുക്കള്‍ സഹായകരമാകും. മനസ്സ് ശാന്തമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറും. കുടുംബത്തിലെ ആശങ്കകള്‍ മാറും.ആരോഗ്യം മെച്ചപ്പെടും. ധനസ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. യാത്രകള്‍ ഗുണകരമാകും.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പുരോഗതി നേടും. പുതിയ ആശയങ്ങള്‍ വിജയിക്കും. വസ്തു സംബന്ധിച്ച കാര്യങ്ങള്‍ ഗുണകരം. ആരോഗ്യം തൃപ്തികരമാണ്

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വരുമാനം ഉയരാന്‍ സാധ്യത.വീട്ടുപണികളില്‍ പുരോഗതി. ജോലിയില്‍ ഉത്സാഹം വര്‍ധിക്കും. ആരോഗ്യം നല്ല നിലയില്‍. ദിവസം വിജയകരമാകും. എതിരാളികളെ കരുതിയിരിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബത്തില്‍ ഐക്യം ശക്തമാകും.വ്യാപാരത്തിലും കൃഷിയിലും നേട്ടം.സാമ്പത്തികമായി ആശ്വാസം ലഭിക്കും.പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കും.ആരോഗ്യം തൃപ്തികരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വ്യവഹാരങ്ങളിലും ഇടപാടുകളിലും പുരോഗതി. ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും.ധനകാര്യത്തില്‍ സ്ഥിരത ലഭിക്കും.യാത്രകള്‍ അനുഗ്രഹകരമാകും.ആരോഗ്യം ഉറച്ച നിലയില്‍ തുടരും.

Summary

daily horoscope december 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com