

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വരുമാന വർദ്ധനവ് ഉണ്ടാവും. പെട്ടെന്ന് മാറുന്ന സാഹചര്യങ്ങളിൽ സ്വയം ഒത്തുചേരാൻ കഴിയും. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും. മറഞ്ഞിരുന്ന ഒരു അവസരം പ്രയോജനപ്പെടുത്താൻ സാധിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ പ്രണയം ഉടലെടുക്കും. അപ്രതീക്ഷിതമായി ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക പുരോഗതി നേടും. പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പ്രകടിപ്പിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകും. ചെറിയ മാറ്റങ്ങൾ ദിനചര്യയിൽ കൊണ്ടു വരാൻ ശ്രമിക്കും. ചില കാര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണം ഗുണകരമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ കാര്യങ്ങളിലും നല്ലവണ്ണം ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുക. കുടുംബ ജീവിതം സന്തോഷകരമാകും. ചിലവുകൾ കൂടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പ്രതീക്ഷിക്കാത്ത അംഗീകാരം ലഭിക്കും. നേതൃത്വം ആവശ്യമായ സാഹചര്യങ്ങളിൽ മുന്നോട്ട് വരും. മറ്റുള്ളവരുടെ വിശ്വാസം നേടാൻ കഴിയും. ചിലവുകൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കാര്യങ്ങൾ ലളിതമാക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തും. സ്വയം വിലയിരുത്തൽ ഗുണകരമാകും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഒരു സംഭാഷണം വലിയ മാറ്റത്തിന് വഴിയൊരുക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. പല കാര്യങ്ങളും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമാണ്. തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കും. വരുമാനം തൃപ്തികരമാണ്. കുടുംബ ജീവിതം സന്തോഷകരമാകും .
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ ദിശകളിലേക്ക് ചിന്തകൾ നീങ്ങും. ചില യാത്രാ സാധ്യതകൾ തുറക്കും. അറിവ് വർധിപ്പിക്കാൻ താൽപര്യം കൂടും. ആരോഗ്യം മെച്ചപ്പെടും. അധ്യാപകർക്ക് മികച്ച ദിവസമാണ് ഇന്ന്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നീണ്ടുനിന്ന ചർച്ചകൾ പൂര്‍ത്തിയാക്കാൻ കഴിയും മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. ചില ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കും. ചെലവുകളിൽ നിയന്ത്രണം പാലിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കാൻ ധൈര്യം കാണിക്കും. കൂട്ടായ്മകളിൽ ശ്രദ്ധ നേടും. പരീക്ഷണാത്മക സമീപനം സ്വീകരിക്കും. ചില പുതിയ അനുഭവങ്ങൾ മനസ്സിൽ നിലനിൽക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, റേവതി)
സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ കഴിയും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പി ക്കും. ശാന്തമായ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവിടും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates