Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

ഡോ. പി. ബി. രാജേഷ് ഇന്നത്തെ നക്ഷത്രഫലം – 04-05-2026
daily horoscope
daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

ഒരു പുതിയ തീരുമാനം ജീവിതത്തിൽ മാറ്റം കൊണ്ടുവരും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ ആശ്വാസകരമായ സാഹചര്യം ഉണ്ടാകും. ചെറിയ ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ആലോചിച്ചിരുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദി ക്കും. കുടുംബത്തിൽ അഭിപ്രായ ഏകോപനം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഒരു വാർത്ത മനസ്സിൽ സന്തോഷം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്ര കൾ ഗുണകരമാകും. പ്രണയബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. വരുമാനം വർധിക്കും.

daily horoscope
ദാമ്പത്യ സൗഖ്യവും ഐശ്വര്യവും നൽകുന്ന തിരുവഞ്ചിക്കുളം പൗർണമി പൂജ, അനുഷ്ഠാനങ്ങൾ ഇങ്ങനെ

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി ചെറിയ പുരോഗതി കാണാം. ശത്രുക്കൾ ഉപദ്രവിക്കാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വരുമാനം വർദ്ധിക്കും..മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. യാത്ര ഗുണകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. അടുത്തവരുമായി പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. സാമ്പത്തികമായി സ്ഥിരത കൈവരും. കൃഷിയിൽ താൽപര്യം വർദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബന്ധങ്ങളിൽ കൂടുതൽ വിശ്വാസം ഉണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രതീക്ഷിച്ച ഒരു കാര്യം സഫലമാകും. പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. താമസം മാറ്റം ആലോചിക്കും. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

യാത്രകൾ വഴി ഗുണകരമായ പരിചയങ്ങൾ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി നേട്ടം ഉണ്ടാകും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും. വിവാഹം നിശ്ചയിക്കും.

daily horoscope
22 വര്‍ഷങ്ങള്‍ക്കു ശേഷം, മണര്‍കാട് കാവില്‍ പള്ളിപ്പാന; അറിയാം ഐതീഹ്യവും പ്രാധാന്യവും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ചില കാര്യങ്ങളിൽ വൈകിപ്പ് അനുഭവപ്പെടാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സഹനത്തോടെ പ്രവർത്തിച്ചാൽ വിജയം ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സൗഹൃദബന്ധങ്ങൾ ശക്തമാകും. ചെറിയ മാറ്റങ്ങൾ നേട്ടത്തിലേക്ക് നയിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ് കാണാം. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.

Summary

Today's Horoscope in Malayalam Pledged jewellery will be redeemed, and marriage plans will be finalized.

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com