

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
വളരെയധികം ഉത്സാഹം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. കുടുംബജീവിതം സന്തോഷകരമാണ്. ഗുണകരമായ യാത്രകള്‍ നടത്താന്‍ കഴിയും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
പൊതുവേ സന്തോഷകരമായ ദിവസമാണ്. അശക്തരായ എതിരാളികളെ ഭയപ്പെടേണ്ടതില്ല. ഉന്നത വ്യക്തികളുടെ സഹായം നേടാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
പല വ്യക്തികളില്‍ നിന്നും സഹായം ലഭിക്കാന്‍ ഇടയുണ്ട്. യാത്രകള്‍ ഗുണകരമാകും. കോടതി കാര്യങ്ങള്‍ അനുകൂലമായി തീരും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാവുന്ന കാലമാണ്.
കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)
പൊതുവേ തൊഴില്‍പരമായി അനുകൂലമായ കാലമാണിത്. പ്രണയിതാക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. നേരത്തെ നിശ്ചയിച്ച യാത്രകള്‍ നടത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്.നഷ്ടപ്പെട്ട് എന്ന് കരുതിയിരുന്ന ഒരു വസ്തു തിരിച്ചു കിട്ടും. ജലദോഷം, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ പിടി പെടാന്‍ ഇടയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഔദ്യോഗിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഇന്ന് പ്രതീക്ഷിക്കാം. ചിലവുകള്‍ നിയന്ത്രിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും. കലാകാരന്മാര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ഭാഗ്യാനുഭവങ്ങള്‍ ഒക്കെ ഉണ്ടാകാന്‍ ഇടയുള്ള ദിവസമാണ് ഇന്ന്. എന്നാല്‍ തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ കാലമാണ്.
വൃശ്ചികം (വിശാഖം ¾, അനിഴം, ത്രികേട്ട)
ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തുടരാന്‍ സാധിക്കും. എന്നാല്‍ പുതുതായി ഒരു ശുഭകര്‍മ്മങ്ങളും തുടങ്ങാന്‍ ഇന്ന് നന്നല്ല. അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
ധനു (മൂലം, പൂരം, ഉത്രാടം ¼)
സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും.ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ കഴിയും.പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. നീണ്ട യാത്രകള്‍ ആവശ്യമായി വരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പൊതുവേ അലസതയും മന:കളേശവും എല്ലാം ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. ദൈവാധീനമുള്ളതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഇല്ല. ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്ന ദിവസമാണ് ഇന്ന്. ബന്ധുക്കളുമായി ഒത്തുകൂടാന്‍ ഇടയുണ്ട്. മക്കളുടെ വിജയത്തില്‍ സന്തോഷിക്കാന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ സമാധാനവും സന്തോഷവും നില നില്‍ക്കുന്ന ദിവസമാണ് ഇന്ന്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.ചിലര്‍ക്ക് പുതിയ വാഹനത്തിലും യോഗം കാണുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates