ഈ നക്ഷത്രക്കാര്‍ക്കു ബിസിനസ് ലാഭമാവും, ചിങ്ങക്കൂറുകാര്‍ക്കു സ്ഥാനക്കയറ്റത്തിനു സാധ്യത

ഇന്നത്തെ നക്ഷത്രഫലം 3-9-2025
daily horoscope
ഇന്നത്തെ നക്ഷത്രഫലം 3-9-2025 daily horoscopeAI Image
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കും. വസ്തു ഇടപാടുകള്‍ ലാഭകരമായി നടത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ പല കാര്യങ്ങളിലും ഇടപെട്ട് വി ജയിപ്പിക്കും. പഴയകാല സുഹൃത്തുക്കളുമായ് ഒത്തുകൂടും. പ്രണയാഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായ മറുപടി ലഭിക്കും.

daily horoscope
ഓണത്തിനു തെളിഞ്ഞ കാലം; പിന്നാലെ ചന്ദ്ര ഗ്രഹണം, ആ സമയത്ത് ആഹാരം ഒഴിവാക്കണം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. ചില എതിര്‍പ്പുകളും ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. യാത്രകളും മാറ്റിവയ്ക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ബന്ധുക്കളെ സന്ദര്‍ശിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ബിസിനസ് കൂടുതല്‍ ലാഭകരമാകും. പുണ്യകര്‍മ്മ ങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത തെളിയും. വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരാം. ആഡംബരങ്ങള്‍ക്കായി ധാരാളം പണം ചെലവാകും. ഓഹരി ഇടപാട് ഒഴിവാക്കുക.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ പുതിയ വാഹനം സ്വന്തമാക്കും. വീട്ടില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. കര്‍ഷകര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

പലവിധ അലച്ചിലുകളും ഉണ്ടാകാം. സാമ്പത്തിക നില തൃപ്തികരമായി തുടരും. ചില കാര്യങ്ങളില്‍ ഭാഗ്യം അനുകൂലമായി വരും. പുതിയ ചുമതലകള്‍ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണിന്ന്. പൊതുവേ കാര്യങ്ങള്‍ അനുകൂലമായി നടക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക പുരോഗതി നേടും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കാളിയും ഒത്തുള്ള യാത്ര ചെയ്യും. വരവിലും അധികമായ ചെലവുകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹാലോ ചനകളില്‍ തീരുമാനമാകും.

daily horoscope
ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാകും. ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. ജോ ലിയില്‍ ഗുണകരമായ മാറ്റം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പുതിയ ബിസിനസ് അവസരങ്ങള്‍ വന്നുചേരും. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ കഴിയും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും.

Summary

Daily Horoscope, astrology prediction for September 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com