Daily Horoscope
ഇന്നത്തെ നക്ഷത്രഫലം 4-9-2025 Daily HoroscopeAI Image

ധനുക്കൂറുകാര്‍ക്കു വരുമാനത്തില്‍ വര്‍ധന, യാത്രകള്‍ ഗുണകരമാവും

ഇന്നത്തെ നക്ഷത്രഫലം 4-9-2025
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

തൊഴില്‍പരമായും ബിസിനസ്പരമായും നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. എതിരാളികളെ നിഷ്പ്രഭരാക്കാന്‍ കഴിയും. വീട് മോടി കൂട്ടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പ്രതീക്ഷിക്കാത്ത ചില ഭാഗ്യങ്ങള്‍ ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ആത്മീയ കാര്യങ്ങളോട് താല്പര്യം.വര്‍ദ്ധി ക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):

പഠന കാര്യങ്ങള്‍ക്ക് തടസ്സം നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. വീട് റിപ്പയറിങ് ചെയ്യാന്‍ ആരംഭിക്കും. നിലവിലെ ജോലി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇന്ന് തുടങ്ങിവെക്കുന്ന കാര്യങ്ങള്‍ എല്ലാം വിജയിക്കും. പുണ്യകര്‍ മ്മങ്ങള്‍ അനുഷ്ഠിക്കാനും യോഗം കാണുന്നു.

Daily Horoscope
പേരിലുണ്ട് ആളിന്റെ സ്വഭാവം, പേരു മാറുമ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറും

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ജലദോഷം പനി മുതലായ ചെറിയ അസുഖങ്ങള്‍ വരാന്‍ ഇടയുണ്ട്. ഈശ്വരാനുകൂല്യം ഉള്ള കാലമായതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ല. സാമ്പത്തിക നില ഭദ്രമാണ്.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ബന്ധുക്കളെ കൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലി തേടുന്നവ ര്‍ക്ക് അനുകൂലമായ സമയമാണ്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ കഴിയും. പൊതുവേ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന പോലെ നടക്കും. വലിയ പ്രശ്‌ന ങ്ങളൊന്നും ഉണ്ടാകാനിടയില്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

സുഹൃത്തുക്കളെ കൊണ്ട് വലിയ നേട്ട ങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരം ആണ്.

Daily Horoscope
ഓണത്തിനു തെളിഞ്ഞ കാലം; പിന്നാലെ ചന്ദ്ര ഗ്രഹണം, ആ സമയത്ത് ആഹാരം ഒഴിവാക്കണം

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പ്രതിസന്ധികളെ പ്രയോജനങ്ങള്‍ ആക്കി മാറ്റും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആരംഭിക്കും. യാത്രകള്‍ ഗുണകരമാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. ആഡംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ആരോഗ്യ പരിപാലനത്തിനായി പണം ചെലവാകും. തൊഴില്‍പരമായി നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നത ബന്ധങ്ങള്‍ കൊണ്ട് പ്രയോജനം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. പങ്കാളികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാവും. അന്യനാട്ടില്‍ പഠനത്തിനുള്ള അവസരം തെളിയും.

Summary

Daily Horoscope, astrology prediction for September 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com