ധനുക്കൂറുകാര്‍ നാടു വിട്ടു നില്‍ക്കേണ്ടി വരും, കടം വാങ്ങികാര്യം നടത്തും

ഇന്നത്തെ നക്ഷത്രഫലം 6-9-2025
daily horoscope
ഇന്നത്തെ നക്ഷത്രഫലം 6-9-2025 daily horoscopeAI Image
Published on: 

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

കര്‍മ്മം പൊതുവേ തൃപ്തികമായിരിക്കും. യന്ത്ര ഉപകരണങ്ങളും മറ്റും വില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകും. രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ വര്‍ദ്ധിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാം. അയല്‍ക്കാരില്‍ നിന്നും ശകാര ങ്ങള്‍ കേള്‍ക്കേണ്ടിവരും.

daily horoscope
തിരുവോണത്തിന് പച്ചവെള്ളം പോലും കുടിക്കാതെ ഉണ്ണാവ്രതം, ഇതൊരു ജ്യോതിഷ പരിഹാരം; ആ കഥ ഇങ്ങനെ

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

കൂട്ടു കച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. ശത്രുക്കളുടെ ശല്യം വര്‍ദ്ധിക്കും. കുടുംബ സ്വത്ത് ഭാഗം ചെയ്യും. വിവാഹ ആവശ്യത്തിന് ധാരാളം ചെലവാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

അധികാരവും സ്ഥാനക്കയറ്റവും ഉണ്ടാവും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടും. ചെലവുകള്‍ കൂടും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ഭൂമി അധീനതയില്‍ വന്നുചേരും. നേത്ര അസുഖങ്ങള്‍ ശ്രദ്ധിക്കുക. പിതൃസ്വത്ത് നുഭവയോഗ്യമാകും. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാനിടയുണ്ട്.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

സൗന്ദര്യവസ്തുക്കള്‍ക്കും ആഡംബരത്തിനുമായി ധാരാളം പണം ചെലവഴിക്കും. ഉല്ലാസയാത്രകള്‍ നടത്തും. ജോലി യില്‍ സ്ഥലം മാറ്റത്തിന് ഇടയുണ്ട്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. സ്‌നേഹിതന്മാരുമായി ഉല്ലാസയാത്രചെയ്യും. അന്യദേശത്തുനിന്ന് സന്തോഷകരമായ വാര്‍ത്ത ലഭിക്കും.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട ):

പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യപരമായ ദോഷം ഇല്ലാത്ത സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

സ്വന്തം നാട് വിട്ടു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരും. കടം വാങ്ങി കാര്യങ്ങള്‍ നടത്തേണ്ട സ്ഥിതി വരാം.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

ജോലി സ്ഥലത്ത് ഉന്നത അധികാരികളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം .അയല്‍ക്കാരുമായി രമ്യതയിലാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.

daily horoscope
രോഗങ്ങളെയും ചികിത്സാ ഫലത്തെയും മുന്‍കൂട്ടി അറിയാം; ആരോഗ്യവും ജ്യോതിഷവും

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പല കാര്യങ്ങളിലും അലസരാവാന്‍ ഇടയുണ്ട്. പങ്കാളികള്‍ ത മ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാനും സാധ്യത കാണുന്നു.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. തീര്‍ത്ഥ യാത്രയില്‍ പങ്കെടുക്കും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ആരോഗ്യം തൃപ് തികരമാണ്.

Summary

Daily Horoscope, astrology prediction for September 6, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com