Today's Rashi Phalam November 15| കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം, സ്വർണം വാങ്ങും

ഇന്നത്തെ നക്ഷത്രഫലം – 15-11-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സാമ്പത്തിക ബാധ്യത തീർക്കാൻ വഴിതെളിയും. മത്സര പരീക്ഷകളിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയും. സഹോദരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന പുരോഗതിയുണ്ടാകും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം പകരും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മാധ്യമരംഗത്തും എഴുത്തുപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ശ്രദ്ധേയമായ നേട്ടമുണ്ടാകും. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രയോജനം ലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. കടം കൊടുത്ത പണം തിരിച്ചു കിട്ടുംസഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും.

Daily Horoscope
സ്‌കന്ദഷഷ്ഠി നാളെ, ഐതിഹ്യമെന്ത്?, ആറുപടൈവീടുകള്‍ ഏതെല്ലാം?; അറിയാം കേരളത്തിലെ പ്രധാന മുരുക ക്ഷേത്രങ്ങളും വ്രതാനുഷ്ഠാനങ്ങളും

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധയും പ്രശംസയും ലഭിക്കും. കായികരംഗത്തുള്ളവർക്ക് നേട്ടം കൈവരിക്കാൻ കഴിയും. യാത്രയ്ക്കിടയിൽ പ്രയോജനകരമായ ഒരു പരിചയമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിദേശത്ത് പഠിക്കുന്നവരുടെ കാര്യത്തിൽ അനുകൂലമായ മാറ്റമുണ്ടാകും. സാമ്പത്തിക വിഷയങ്ങളിൽ പരിഹാരമുണ്ടാകും. മകളുടെ നേട്ടം അഭിമാനത്തിന് കാരണമാകും. തീർത്ഥയാത്ര നടത്തും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തൊഴി ൽ മെച്ചപ്പെടുത്താൻ കഴിയും. കലാരംഗത്തുള്ളവർക്ക് വേദികൾ ലഭിക്കും. പഴയ സുഹൃത്തുമായുള്ള പുനഃസമാഗമം സന്തോഷകരമാകും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

നിയമപരമായ കാര്യങ്ങളിൽ അനുകൂല നീക്കങ്ങളുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സ്വർണം വാങ്ങും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഉന്നത ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചകൾ പ്രയോജനകരമാകും. പുതിയ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. സഹപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള പിന്തുണ ലഭിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേഗം കൂടും. കുടുംബത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകും. ഉല്ലാസ യാത്ര ചെയ്യും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗവേഷണരംഗത്തും പുതിയ പഠനമേഖലകളിലും താൽപര്യം വർധിക്കും. പങ്കാളിത്തസംരംഭങ്ങളിലെ വരവ് ചെലവ് കണക്കുകൾ ക്രമീകരിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആത്മീയ യാത്രകൾക്കും തീർത്ഥാടനങ്ങൾക്കും അവസരമൊരുങ്ങും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും.

Daily Horoscope
ഛഠ് പൂജ: സൂര്യഭഗവാനെ ആരാധിക്കുന്ന പുണ്യോത്സവം; ഐശ്വര്യത്തിനായി വ്രതാനുഷ്ഠാനങ്ങള്‍
Summary

Daily Horoscope Today's Rashi Phalam November 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER