കണി കാണാൻ ഓട്ടുരുളിയില്‍ എന്തെല്ലാം ഒരുക്കണം?; ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ പ്രാധാന്യമെന്ത്?

വിഷുദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് ശ്രീകൃഷ്ണ വിഗ്രഹം കണി കാണുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം
vishukani
vishukanifile
Published on

വിഷുദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് ശ്രീകൃഷ്ണ വിഗ്രഹം കണി കാണുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം. നില വിളക്ക്, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണം, ഗ്രന്ഥം, പുതുവസ്ത്രം,നാളികേരം, നെല്ല്, ചക്ക, മാങ്ങ തുടങ്ങിയ ഫല വര്‍ഗ്ഗങ്ങള്‍, കൊന്നപ്പൂവ് എന്നിവ ഓട്ടുരുളിയില്‍ ഒരുക്കി വെക്കുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം വച്ച് കണി കാണുന്നത് കുടുംബത്തില്‍ മംഗളകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഭഗവാനെ കണി കാണുന്നത് വഴി വീടുകളില്‍ സാമ്പത്തിക അഭിവൃദ്ധിയും സമാധാനവും ലഭിക്കുമെന്ന് കരുതുന്നു. ഓരോ വസ്തുവിനും ആത്മീയ അര്‍ത്ഥമുണ്ട്. കൃഷ്ണവിഗ്രഹം കണികാണുന്നത് മനസ്സിന് സന്തോഷവും ഭക്തിയും നല്‍കുന്നു.ശ്രീ കൃഷ്ണന്റെ അനുഗ്രഹം ലഭിച്ച പുഷ്പമായി കണിക്കൊന്നയെ കാണുന്നു. തലേദിവസം രാത്രി വീട്ടിലെ മുതിര്‍ന്നവര്‍ ആണ് ഇത് സാധാരണയായി ഒരുക്കുന്നത്.

vishukani
ഈ വര്‍ഷം കണി കാണേണ്ടത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ?; വിഷു ആഘോഷിക്കേണ്ടത് എങ്ങനെ?

വിഷുവിന്റെ തലേ ദിവസമാണ് പടക്കവും കമ്പി ത്തിരിയും മത്താപ്പ്, ചക്രം, മേശപ്പൂ, റോക്കറ്റ് തുടങ്ങിയവയും ഒക്കെ കത്തിച്ച് വിഷു ആഘോഷിക്കുന്നത്. വിഷുദിവസം കണി കണ്ടാല്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം പണമായി നല്‍കുന്നു. ഉച്ചയ്ക്ക് വിഷു സദ്യ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കഴിക്കുന്നു. വിഷുക്കഞ്ഞി, വിഷു കട്ട തുടങ്ങിയ വിഭവങ്ങള്‍ ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

vishukani
പാമ്പ് കൊത്തുന്നത് സ്വപ്‌നം കണ്ടാല്‍ ദുഃസൂചനയാണോ?; ദുഃസ്വപ്നം കണ്ടാല്‍ എന്തുചെയ്യണം?
Summary

What are the items for Vishukkani? What is the significance of the Lord Krishna idol?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com