86,500 രൂപ വില, 72 കിലോമീറ്റര്‍ മൈലേജ്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍; ഹീറോയുടെ പുതിയ ബൈക്ക് വിപണിയില്‍

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 'സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി
Hero Super Splendor XTEC 2.0 launched
Hero Super Splendor XTEC 2.0 launched source: heromotocorp
Edited By:
Updated on
1 min read

മുംബൈ: ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 'സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് ബൈക്ക് വിപണിയില്‍ എത്തിയത്. ബൈക്കിന് മികച്ച മൈലേജ് ലഭിക്കുമെന്നതാണ് കമ്പനിയുടെ അവകാശവാദം.

10.7 bhp കരുത്തും 10.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7cc, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന 'ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍' ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്.

Hero Super Splendor XTEC 2.0 launched
പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ കാബിന്‍, നിരവധി ഫീച്ചറുകള്‍; പുതുതലമുറ ടിയാഗോ വിപണിയില്‍, ഒപ്പം സിഎന്‍ജി, ഇവി പതിപ്പുകളും

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി നില, തത്സമയ മൈലേജ് വിവരം, കുറഞ്ഞ ഇന്ധന നില എന്നിവ അറിയാനുള്ള സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യത്തിനായി യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ്ങും പോര്‍ട്ടും ഇതിലുണ്ട്. സുരക്ഷയുടെ ഭാഗമായി ഹാസാര്‍ഡ് ലൈറ്റുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാഴ്ചയില്‍ കൂടുതല്‍ ഭംഗിയേകാന്‍ പുതിയ ഡ്യുവല്‍-ടോണ്‍ ഗ്രാഫിക്‌സ്, പുത്തന്‍ കളര്‍ ഓപ്ഷനുകള്‍, എക്സ്ടെക് 2.0 ബാഡ്ജിങ്, സ്റ്റിച്ചിങ് ഉള്ള ഡ്യുവല്‍-ടെക്സ്ചര്‍ സീറ്റ് എന്നിവ നല്‍കി ബൈക്കിന്റെ സ്‌റ്റൈല്‍ പുതുക്കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ , മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ എന്നി അഞ്ചു നിറങ്ങളില്‍ പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 ലഭ്യമാണ്.

Hero Super Splendor XTEC 2.0 launched
23 കിലോമീറ്റര്‍ മൈലേജ്, ഹൈബ്രിഡ് കരുത്ത്; ഇസഡ്ആര്‍- വി അവതരിപ്പിച്ച് ഹോണ്ട, വില 40 ലക്ഷം രൂപ മുതല്‍
Summary

Hero Super Splendor XTEC 2.0 launched at Rs 86,500

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com