കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, സിംഗിള്‍ചാനല്‍ എബിഎസ്; എന്‍ടോര്‍ക്ക് 150 വിപണിയില്‍, വില 1.19 ലക്ഷം രൂപ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി
TVS Ntorq 150 Launched
TVS Ntorq 150 Launchedimage credit: tvs
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി. സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തുന്നത്. 1.19 ലക്ഷം രൂപയാണ് (ബംഗളൂരു എക്സ്ഷോറൂം) വില. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ടോപ്പ്-സ്പെക്കിന് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ പോലുള്ള രസകരമായ ചില സവിശേഷതകള്‍ ഉണ്ട്. ആ വേരിയന്റിന് 1.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതിയ സ്‌കൂട്ടര്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125നെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഏറെ പുതുമകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്ലുകളുടെയും ഇന്‍ഡിക്കേറ്ററുകളുടെയും ആകൃതിയില്‍ നിന്നും ഇത് വ്യക്തമാണ്. ക്വാഡ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഏറെ സ്റ്റെലോടുകൂടിയ ബോഡി പാനലുകള്‍ എന്നിവയിലും ഈ പുതുമകള്‍ തെളിഞ്ഞു കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു. ടെയില്‍ ലൈറ്റുകളില്‍ പോലും സവിശേഷ ലുക്ക് നല്‍കുന്ന സ്പ്ലിറ്റ് സജ്ജീകരണം ഉണ്ട്.

TVS Ntorq 150 Launched
ലെവല്‍-2 അഡാസ്, ബ്ലൈന്‍ഡ് സ്‌പോട്ട് മുന്നറിയിപ്പ്; എസ് യുവി സെ​ഗ്മെന്റ് വിപുലീകരിച്ച് മാരുതി സുസുക്കി, അറിയാം 'വിക്ടോറിസ്' ഫീച്ചറുകള്‍

ബോഡി വര്‍ക്കിന് കീഴില്‍, എന്‍ടോര്‍ക്ക് 125 ന്റെ അതേ ചേസ് ആണ് പുതിയ സ്‌കൂട്ടറിന് ഉള്ളത്. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രമ്മും ബ്രേക്ക് കൈകാര്യം ചെയ്യുന്നു. സ്‌കൂട്ടറില്‍ സിംഗിള്‍ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. 13 ബിഎച്ച്പിയും 14.2 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 149.7 സിസി, എയര്‍-കൂള്‍ഡ്, ത്രീ-വാല്‍വ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. എന്‍ജിന്‍ സിവിടിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്‌കൂട്ടറിന് 104 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫുള്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. രണ്ടു റൈഡ് മോഡുകളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. സ്ട്രീറ്റ്, റേസ്. സ്‌കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചു. ഡെലിവറി ഉടന്‍ ആരംഭിക്കും.

TVS Ntorq 150 Launched
മാരുതി മുതല്‍ ടാറ്റ വരെ; സെപ്റ്റംബറില്‍ പുറത്തിറങ്ങുന്നത് ആറ് കിടിലന്‍ കാറുകള്‍
Summary

TVS Motor Company Launches TVS NTORQ 150; India's Quickest and First Hyper Sport Scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com