

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ യമഹ YZF-R2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആര്‍15ല്‍ ചേരുന്ന വാഹനം, ആര്‍ പെഡിഗ്രി നിരയിലെ ഏറ്റവും പുതിയ ബൈക്കാണ്. 2026 സെപ്റ്റംബറില്‍ ഡെലിവറികള്‍ ആരംഭിക്കും. 2.30 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന R2 M വേരിയന്റിന്റെ വില 2.53 ലക്ഷം (എക്‌സ്-ഷോറൂം) വരെ ഉയരും.
YZF-R2ന് പുതുതായി രൂപകല്‍പ്പന ചെയ്ത ചേസിസാണ്. R15നെ അപേക്ഷിച്ച് ചേസിസിന്റെ ഭാരം 2 കിലോഗ്രാമില്‍ കൂടുതല്‍ കുറഞ്ഞു. സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണിത്. മോട്ടോര്‍സൈക്കിള്‍ 149 കിലോഗ്രാം ഭാരമാണുള്ളത്. 26.1 bhp പവറും 19.1 Nm പീക്ക് ടോര്‍ക്കുമുണ്ട്. 204cc, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സ്, കൂടാതെ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചുമുണ്ട്.
കൂടാതെ 282mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്കും ഉണ്ട്. സസ്പെന്‍ഷനില്‍ ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളും മോണോഷോക്ക് സജ്ജീകരണവും അടങ്ങിയിരിക്കുന്നു. 17 ഇഞ്ച് വീലുകള്‍, 810 mm സീറ്റ് ഉയരവും നല്‍കുന്നു. മുന്‍വശത്ത് സ്ലീക്ക് എല്‍ഇഡി ലൈറ്റുകളും ഡിആര്‍എല്‍കളുമാണുള്ളത്.
മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂയിഷ് ഗ്രേ, മാറ്റ് വൈറ്റ് പേള്‍, റേസിംഗ് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നീ കളര്‍ വേരിയെന്റുകളില്‍ ലഭ്യമാണ്. ഇവയില്‍, ഗ്രേ പെയിന്റ് ടോപ്പ്-എന്‍ഡ് വേരിയന്റിലാണ് ലഭിക്കുക. സ്ട്രീറ്റ്, റെയിന്‍, സ്‌പോര്‍ട്ട്, കസ്റ്റം ഡ്രൈവിങ് മോഡുകളുമുണ്ട്. R2M-ല്‍ TFT-സ്‌ക്രീന്‍, സ്മാര്‍ട്ട് കീ, ക്രമീകരിക്കാവുന്ന ലിവറുകളും ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates