10 മിനിറ്റില്‍ ഡെലിവറി, മാറ്റത്തിനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ബ്ലിങ്കിറ്റിനും ഇന്‍സ്റ്റമാര്‍ട്ടിനും 'മുട്ടന്‍ പണി'

ഇ-കൊമേഴ്സ് ഭീമന്മാര്‍ ക്വിക് കൊമേഴ്‌സ് രംഗത്ത് സേവനം വ്യാപിപ്പിക്കുന്നു
AMAZON NOW, FLIPKART MINUTES
Amazon, Flipkart are shaking up quick commerceAI Generated Image
Updated on
1 min read

ന്യൂഡല്‍ഹി: അതിവേഗ ഡെലിവറി സേവനരംഗമായ ക്വിക് കൊമേഴ്‌സ് മേഖലയിലെ മത്സരം ഇനി കൂടുതല്‍ കടുപ്പമാകും. ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും 10-30 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി രാജ്യവ്യാപകമായി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ രംഗത്ത് നിലവില്‍ മുന്‍നിരയിലുള്ള ബ്ലിങ്കിറ്റിനും സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്.

ബ്ലിങ്കിറ്റ്, ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ എന്നിവയായിരുന്നു ഇതുവരെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ക്വിക് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍. എന്നാല്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും കൂടുതല്‍ ശക്തമായ രീതിയില്‍ രംഗത്തിറങ്ങുമ്പോള്‍ മത്സരം കടുക്കും. നിലവില്‍ രാജ്യത്തെ വന്‍ നഗരങ്ങളില്‍ മാത്രമാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും ക്വിക് ഡെലിവറി സേവനം നല്‍കുന്നത്. ആമസോണ്‍ തങ്ങളുടെ 'Amazon Now' സേവനം വേഗത്തില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവില്‍ വിരലില്‍ എണ്ണാവുന്ന നഗരങ്ങളില്‍ മാത്രം ലഭ്യമായ സേവനം 300ലേറെ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് ഏതാണ്ട് 500 വിതരണ കേന്ദ്രങ്ങള്‍ ഇതിനകം ഉണ്ടെന്നാണ് സൂചന.

അതേസമയം ഫ്‌ളിപ്കാര്‍ട്ടിന്റെ 'Flipkart Minutes' സേവനവും അതിവേഗത്തില്‍ വികസിക്കുകയാണ്. ഏകദേശം 1,000 സ്റ്റോറുകള്‍ ഇതിനകം സേവനം ലഭ്യമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വൈകാതെ 1,500 സ്റ്റോറുകളായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. മെട്രോ നഗരങ്ങള്‍ക്കു പുറമെ ചെറുനഗരങ്ങളിലും വിപണി പിടിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനായി രാജ്യത്തെ 180 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.

AMAZON NOW, FLIPKART MINUTES
ലക്ഷങ്ങളുടെ ഭവന വായ്പ എളുപ്പം അടച്ചുതീര്‍ക്കാം, തീര്‍ന്നില്ല!, ഒരു കോടിയുടെ സമ്പാദ്യവും സ്വന്തമാക്കാം; ഇങ്ങനെ പ്ലാന്‍ ചെയ്യൂ

ചെറുനഗരങ്ങളില്‍ ഉപഭോക്തൃ വളര്‍ച്ച കൂടുതലാണെന്നതും അവിടങ്ങളില്‍ ശരാശരി ഓര്‍ഡര്‍ വാല്യു കൂടുതലാണെന്നതും കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മെട്രോ നഗരങ്ങളില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളപ്പോള്‍ ചെറിയ നഗരങ്ങളില്‍ അവശ്യ വസ്തുക്കള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുള്ളതായാണ് കാണുന്നത്.

വമ്പന്മാരുടെ രംഗപ്രവേശനത്തോടെ, ക്വിക് കൊമേഴ്‌സ് മേഖലയില്‍ പുതിയ വിലമത്സരത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളും ഇളവുകളും മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. നിലവിലെ പ്ലാറ്റ്‌ഫോമുകള്‍ ലാഭം ഉയര്‍ത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിമിഷങ്ങള്‍ക്കുള്ളില്‍ വീടുകളിലെത്തിക്കുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇ-കൊമേഴ്‌സ് ഭീമന്മാര്‍ രംഗത്തിറങ്ങുന്നത്.

AMAZON NOW, FLIPKART MINUTES
ദിവസവും ഏഴു രൂപ നിക്ഷേപിക്കാമോ? 5000 രൂപ പെന്‍ഷന്‍; അറിയാം ഗ്യാരണ്ടീഡ് സര്‍ക്കാര്‍ സ്‌കീം
AMAZON NOW, FLIPKART MINUTES
ലാഭമെടുപ്പ് വില്ലനായി; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു, ഐടി, ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍
AMAZON NOW, FLIPKART MINUTES
എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാല് തെറ്റുകള്‍?; എന്താണ് എസ്ഐപി സ്ട്രാറ്റജി?
Summary

Amazon, Flipkart are shaking up quick commerce. Blinkit, Swiggy are paying the price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com