കത്തി കയറി സ്വര്‍ണവില, ഇന്നു മാത്രം 2320 രൂപ കൂടി

സ്വര്‍ണവില ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പുതിയ മുന്നേറ്റം
kerala gold rate today
kerala gold rate todayai image
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്‍ വില 2120 രൂപ വര്‍ധിച്ച് 1,04,720 രൂപയിലെത്തി. പവന്‍ വില രാവിലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്നു മാത്രം സ്വര്‍ണവിലയിലുണ്ടായത് 2320 രൂപയുടെ വര്‍ധനവാണ്. ഉച്ചയ്ക്ക് ഗ്രാമിന് 265 രൂപ വര്‍ധിച്ച് 13,090 രൂപയിലെത്തി.

സ്വര്‍ണവില ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പുതിയ മുന്നേറ്റം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച് 10,720 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം 8380 രൂപയിലും 9 കാരറ്റ് 5405 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 200 രൂപയില്‍ തന്നെയാണ് വ്യാപാരം.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ ഡോളറിന്റെ വിനിമയ നിരക്കും ട്രഷറി ബോണ്ടുകളുടെ യീല്‍ഡും കുറഞ്ഞതോടെയാണ് സ്വര്‍ണമുന്നേറ്റം. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
യുഎസ് തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് നേട്ടത്തില്‍; ഫണ്ട് ഒഴുക്കി വിദേശ നിക്ഷേപകര്‍
kerala gold rate today
യുഎസ് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമോ?; എണ്ണവില ഇടിഞ്ഞു, 102 ഡോളറിലേക്ക്
kerala gold rate today
ദീപാവലി മധുരം 'കീശ കാലിയാക്കും'; സ്പെഷ്യൽ ബോക്സിന് 1600 രൂപ വരെ വില
Summary

Gold price soars; up by ₹2,320 today alone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER