സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു

kerala gold rate today
gold rateഎഐ ഇമേജ്‌
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1240 രൂപയാണ് കുറഞ്ഞു. 1,05,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ബാരലിന് 110 ഡോളര്‍ കടന്നിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമോ എന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
ദിവസം 400 രൂപ മാറ്റിവെയ്ക്കാമോ?; പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
kerala gold rate today
ജിയോ ഐപിഒയുടെ തോളിലേറി കുതിച്ച് രൂപ, 48 പൈസയുടെ നേട്ടം; ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
kerala gold rate today
മികച്ച റിട്ടേണ്‍; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി; വിശദാംശങ്ങള്‍
Summary

Kerala Gold Rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com