സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,05,000 ന് മുകളില്‍

kerala gold rate today
kerala gold rate todayai image
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കൂടിയത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.

അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ തന്നെ പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
'ടാറ്റയെ ക്രിമിനല്‍ ബുദ്ധിയോടെ തകര്‍ക്കുന്നു, വ്യവസായ പ്രമുഖര്‍ ഭയം കൊണ്ട് മിണ്ടുന്നില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍
kerala gold rate today
ട്രെയിനില്‍ രാത്രിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല; വിലക്കി ഇന്ത്യന്‍ റെയില്‍വേ
kerala gold rate today
കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; സീനിയര്‍ സിറ്റിസണ്‍സിന് തെരഞ്ഞെടുക്കാവുന്ന ബാങ്കുകള്‍, പട്ടിക അറിയാം
Summary

kerala gold rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com